scorecardresearch

മുണ്ടുടുത്ത് മണ്ണിലിറങ്ങി പത്മപ്രിയ; വീഡിയോ

ഷൂട്ടിങ്ങിനു അവധി കൊടുത്തു കൃഷി ചെയ്യാനായി മണ്ണിലേയ്ക്കിറങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പത്മപ്രിയ

ഷൂട്ടിങ്ങിനു അവധി കൊടുത്തു കൃഷി ചെയ്യാനായി മണ്ണിലേയ്ക്കിറങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പത്മപ്രിയ

author-image
Entertainment Desk
New Update
Padmapriya, actress , photo

ഷൂട്ടിങ്ങിനു അവധി കൊടുത്തു കൃഷി ചെയ്യാനായി മണ്ണിലേയ്ക്കിറങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പത്മപ്രിയ. മുണ്ടുടുത്ത് തൂമ്പയുമെടുത്തു മണ്ണില്‍ കിളയ്ക്കുന്ന പത്മപ്രിയയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Advertisment

തന്റെ വീടിന്റെ പിന്നവശത്തു തന്നെയാണ് കൃഷിയുമായി പത്മപ്രിയ കൂടിയിരിക്കുന്നത്. താരങ്ങളായ റിമ കല്ലിങ്കല്‍, ദിവ്യ ഗോപിനാഥ് എന്നിവര്‍ പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

A

ഒരിടവേളയ്ക്കു ശേഷം ' ഒരു തെക്കന്‍ തല്ലു കേസ്' എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

Advertisment

വര്‍ഷങ്ങളുടെ ഇടവേള എന്തിനായിരുന്നുവെന്നും, പ്രതിസന്ധികളെ എങ്ങനെ നേരിട്ടുവെന്നും പത്മപ്രിയ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നര്‍ത്തകി കൂടിയായ പത്മപ്രിയ സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ചതോടെ വേദികളിലേയ്ക്കു മടങ്ങിയെത്തിയിരിക്കുകയാണ്.

Padmapriya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: