/indian-express-malayalam/media/media_files/uploads/2019/05/pada.jpg)
വൻ താരനിരയുമായി 'പട' എത്തുന്നു. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ ഒന്നിച്ചെത്തുകയാണ് 'പട'യിൽ. 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്ത ഒരു സംഭവമാണ് 'പട' ചർച്ച ചെയ്യുന്നത്. 'ഐഡി' എന്ന ചിത്രത്തിന് ശേഷം കെ എം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പട'.
സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.
'അളള് രാജേന്ദ്രൻ' ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം. ഈദിന് റിലീസിനെത്താനിരിക്കുന്ന ആഷിഖ് അബു ചിത്രം 'വൈറസാ'ണ് മറ്റൊരു കുഞ്ചാക്കോ ബോബൻ ചിത്രം. നിപ്പ വൈറസിനെ കേരളം തുരത്തിയ കഥ പറയുന്ന ചിത്രത്തിൽ ജോജു ജോർജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം.
Read more: വിനായകനൊപ്പം ദിലീഷ് പോത്തനും; ‘തൊട്ടപ്പന്‍’ രണ്ടാം പോസ്റ്റര്‍
'തൊട്ടപ്പനാ'ണ് തിയേറ്ററുകളിൽ എത്താനിരിക്കുന്ന വിനായകന്റെ ചിത്രം. വിനായകനൊപ്പം ദിലീഷ് പോത്തനും ചിത്രത്തിലുണ്ട്. ‘കിസ്മത്തി’ന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊട്ടപ്പന്‍’. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് ‘തൊട്ടപ്പന്‍’. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. പുതുമുഖം പ്രിയംവദയാണ് നായിക. ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്നും എഡിറ്റിംഗ് ജിതിന്‍ മനോഹറും നിർവ്വഹിച്ചു. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് നിര്‍മാണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.