വിനായകന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തൊട്ടപ്പന്’ എന്ന ചിത്രത്തിന്റെ രണ്ടാം പോസ്റ്റര്‍ പുറത്തിറക്കി. വിനായകനും ദിലീഷ് പോത്തനും ഒന്നിച്ചുള്ള പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ‘കിസ്മത്ത്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ‘തൊട്ടപ്പന്’.
പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്. മുഴുനീള നായകനായി വിനായകന് ആദ്യമായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. പുതുമുഖമാണ് നായിക.
ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന് നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്. ക്യാമറ സുരേഷ് രാജന്. എഡിറ്റിംഗ് ജിതിന് മനോഹർ. റോഷന് മാത്യു, മനോജ് കെ ജയന്, കൊച്ചു പ്രേമന്, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Read More: കല്യാണി ചിമ്പുവിന്റെ നായികയാവുന്നു
‘കിസ്മത്ത്’ ഇറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞ് സംസ്ഥാന അവാര്‍ഡ് ജേതാവായ വിനായകനിലൂടെ ‘തൊട്ടപ്പനുമായി’ ഷാനവാസ് ബാവക്കുട്ടി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിന് നൊറോണയുടെ പ്രശസ്തമായ കഥയാണ് ‘തൊട്ടപ്പന്’. ഈ കൃതിയ്ക്ക് നൊറോണയ്ക്ക് പ്രഥമ ചെമ്പില്‍ ജോണ്‍ സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു. ഇന്ന് ചെമ്പില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന് പെരുമ്പടവം ശ്രീധരനാണ് പുരസ്കാരം സമ്മാനിച്ചത്.