scorecardresearch

ഒന്നര വർഷത്തിനു ശേഷം കുഞ്ഞിക്ക മലയാളത്തിൽ; 'ഒരു യമണ്ടൻ പ്രേമകഥ' ടീസർ

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍

author-image
Entertainment Desk
New Update
Dulquer Salmaan,ദുല്‍ഖര്‍ സല്‍മാന്‍,Samyuktha Menon,സംയുക്താ മേനോന്‍ , dulquer salmaan, dulquer salmaan age, dulquer salmaan in indian 2, dulquer salmaan height, dulquer salmaan songs, dulquer salmaan photos, dulquer salmaan upcoming movies, dulquer salmaan cars, dulquer salmaan charlie, dulquer salmaan fb, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ അപരന്‍, ദുല്‍ഖര്‍ സല്‍മാന്‍ സിനിമ, ദുല്‍ഖര്‍ സല്‍മാന്‍ song, ദുല്‍ഖര്‍ സല്‍മാന്‍ age, ദുല്‍ഖര്‍ സല്‍മാന്‍ wife, ദുല്‍ഖര്‍ സല്‍മാന്‍ movie, ദുല്‍ഖര്‍ സല്‍മാന്‍ പറവ, ദുല്‍ഖര്‍ സല്‍മാന്‍ birthday, ഒരു യമണ്ടന്‍ പ്രേമകഥ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഒന്നര വർഷത്തിനു ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം 'ഒരു യമണ്ടൻ പ്രേമകഥ'യുടെ ടീസർ റിലീസായി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. 'സോളോ' എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമ കൂടിയാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

Advertisment

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പക്കാ എന്റർടെയ്നറാകും 'ഒരു യമണ്ടന്‍ പ്രേമകഥ' എന്നാണ് ടീസർ വ്യക്തമാക്കുന്നത്. ദുല്‍ഖറിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും സലീം കുമാറും ടീസറിലുണ്ട്.

പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറും ചിത്രത്തിലുണ്ട്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്റര്‍ടെയ്‌നര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. കട്ടപ്പനയിലെ 'ഹൃത്വിക്ക് റോഷന്‍', 'അമര്‍ അക്ബര്‍ ആന്റണി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് - വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുമുണ്ട് ഇരുവരും. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ.

Advertisment

Read more: സംഗതി കളറാണ്‌ കെട്ടോ: ‘ഒരു യമണ്ടൻ പ്രേമകഥ’ ലൊക്കേഷൻ ചിത്രങ്ങൾ

സലീം കുമാർ, സൗബിൻ സാഹിർ എന്നിവരെ കൂടാതെ ധർമജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Salim Kumar Dulquer Salman Ramesh Pisharadi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: