/indian-express-malayalam/media/media_files/uploads/2018/12/shrikumar.png)
ഒടിയന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ആവശ്യത്തിലധികം പ്രമോഷനും പരസ്യവും നല്‍കിയതാണ് ചിത്രത്തിനെ നെഗറ്റീവായി ബാധിച്ചത് എന്ന അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read More: ഇന്നത്തെ സിനിമയ്ക്ക് മാര്‍ക്കറ്റിങ് ആവശ്യമാണോ?: മഞ്ജു വാര്യര്‍ പറയുന്നു
'എത്രയോ അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വന്ന് കോടികള്‍ നേടി പോകുന്നു. എന്നാല്‍ മലയാള സിനിമകള്‍ പുറത്ത് നിന്നും നേടുന്ന കളക്ഷന്‍ പരമാവധി 80 ലക്ഷമോ 90 ലക്ഷമോ ആണ്. സിനിമയെ ഒരു പ്രൊഡക്ടായി കണ്ട് അതിനെ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അത് ഫലം കാണുകയും ചെയ്തു. മുംബൈയിലും ചെന്നൈയിലുമെല്ലാം പ്രധാന തിയേറ്ററുകളിലാണ് മലയാളം ചിത്രമായ ഒടിയന്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. കേരളത്തിന് പുറത്തുള്ള വിപണി ലക്ഷ്യമിട്ടാണ് വന്‍ പ്രചാരണം നടത്തിയത്. റെക്കോര്‍ഡ് ഭേദിക്കുന്ന നേട്ടമാണ് കേരളത്തിന് പുറത്തു നിന്നും ലഭിക്കുന്നത്,' ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
പുലിമുരുകന്‍ എന്ന ചിത്രം പോലെ മാസ് അല്ല ഒടിയന്‍ എന്ന് പലരും കുറ്റപ്പെടുത്തിയെന്നും, എന്നാല്‍ വേറൊരു പുലിമുരുകന്‍ ഉണ്ടാക്കാനല്ല താന്‍ വന്നതെന്നും തന്റെ കാഴ്ചപ്പാടിലെ മാസ് ചിത്രമാണ് ഒടിയനെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മോഹൻലാലിനെ വേണമെങ്കിൽ അതിമാനുഷികനായി കാണിക്കാമായിരുന്നു, പൊടിപറത്തി ലാലേട്ടൻ വരുന്നത് കാണിക്കാമായിരുന്നു. പക്ഷെ ഇതിലെ കഥാപാത്രം അങ്ങനെയൊന്നുമല്ല. അയാൾ ഒരു സാധാരണ മനുഷ്യനാണ്," ശ്രീകുമാർ മേനോൻ പറഞ്ഞു.
ഒരു സിനിമയ്ക്കും നൂറ് ശതമാനം പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാകില്ലെന്നും സംവിധായകനെതിരെ ഉയരുന്നത് വ്യക്തിപരമായ ആക്രമണങ്ങളാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.