/indian-express-malayalam/media/media_files/uploads/2018/12/odiyan2.jpg)
Mohanlal, Manju Varrier Starrer Odiyan Movie: മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ശ്രീകുമാർ മേനോൻ സംവിധാനം നിർവ്വഹിച്ച 'ഒടിയൻ'. പലവിധ കാരണങ്ങളാലാണ് ഒടിയനെ ആരാധകർ കാത്തിരുന്നത്. മോഹൻലാലും ആക്ഷൻ സംവിധായകൻ പീറ്റർ ഹെയ്നും വീണ്ടും ഒന്നിക്കുന്നു, നായികയായി മഞ്ജു വാര്യ എത്തുന്നു. ഇതിനാൽ തന്നെയാണ് ഒടിയന്റെ ആദ്യ ഷോ കാണണമെന്ന ആഗ്രഹം മനസ്സിൽ ഉദിക്കുന്നത്.
Read: ഒടിയൻ പെട്ടിയിൽ വീണു, കാത്തിരിക്കുന്നത് വോട്ടെണ്ണലിന്: ശ്രീകുമാർ മേനോൻ
പല തിയേറ്റുകളിലും വെളുപ്പിന് നാലു മണിക്ക് തന്നെ ഫാൻസ് ഷോകൾ നടക്കുന്നുണ്ട് എന്നറിഞ്ഞു ടിക്കറ്റ് ലഭിക്കാനായി പല ശ്രമങളും നടത്തിയെകിലും നടന്നില്ല. ഇതിനിടെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലായത് കൊണ്ട് ടിക്കറ്റ് ലഭിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് എറണാകുളം സരിത തിയേറ്ററിലേക്ക് വച്ചുപിടിച്ചത്. നാലരയോടെ ആരംഭിക്കുന്ന ആദ്യ ഷോയുടെ ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ മൂന്നരയോടെ തന്നെ തിയേറ്ററിൽ എത്തി. എന്നാൽ അവിടെയെത്തിയപ്പോൾ പ്രതീക്ഷകളെ തകിടം മറിക്കുന്ന കാഴ്ചയാണ് കണ്ടത്.
/indian-express-malayalam/media/media_files/uploads/2018/12/odiyan3.jpg)
ഹർത്താലിന്റെ പ്രതീതി പോലുമില്ലാതെ ഉത്സവ പ്രതീതിയായിരുന്നു തിയേറ്ററിന് മുന്നിൽ കണ്ടത്. മോഹൻലാലിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയും, "നെഞ്ചിനകത്ത് ലാലേട്ടൻ" എന്ന് ജയ് വിളിച്ചും ആഘോഷിക്കുകയായിരുന്നു ആരാധകർ. ഒടിയന്റെ ആദ്യ ഷോ എങ്ങിനെയൊക്കെ ആഘോഷിക്കാമെന്ന ആലോചനയിലാണ് ആരാധകരിൽ പലരും. ഒടിയൻ മാണിക്യന്റെ ഫ്ലെക്സുകളും കുട്ടി മാണിക്യൻ എന്ന പേരിൽ ഒടിയൻ മാണിക്യന്റെ വേഷം അണിഞ്ഞ് വിവിധ ഭാവങ്ങളിൽ നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങളും മോഹൻലാലിന്റെ പോസ്റ്ററുകളും ആയിട്ടാണ് ആരാധകരിൽ പലരും തിയേറ്ററിൽ എത്തിയത്.
Read: നെഞ്ചിനകത്ത് ലാലേട്ടന്‍: ആഘോഷാരവങ്ങളോടെ 'ഒടിയന്‍' ആരംഭിച്ചു
ഏതായാലും ടിക്കറ്റ് ലഭിച്ചില്ല എങ്കിൽ ഈ ആഘോഷത്തിൽ പങ്കു ചേരാമെന്ന് കരുതി സരിത തിയേറ്ററിന് പുറത്ത് ഏതാനും മണിക്കൂറുകൾ കൂടി ചെലവിട്ടു. അവിടെ കൂടിയിരുന്ന മോഹൻലാൽ ആരാധകരിലൊരാൾ ആന്റണി പെരുമ്പാവൂരടക്കമുള്ള പ്രമുഖർ കവിത തിയേറ്ററിൽ എത്താറുണ്ടെന്നും സാഗർ ഏലിയാസ് ജാക്കിയുടെ ആദ്യ ഷോവിന് ആന്റണി പെരുമ്പാവൂരും എത്തിയിരുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ, എന്നാൽ പിന്നെ കവിത തിയേറ്റർ വരെ ഒന്ന് പോയി നോക്കാമെന്ന് കരുതി. ഏതായാലും ആ പോക്ക് വെറുതെയായില്ല. ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയായിരുന്നു ഒടിയന്റെ ആദ്യ ഷോയിലെ താരം.
Read: എന്ത് കൊണ്ട് 'ഒടിയന്‍' മോഹന്‍ലാലിന് പ്രധാനപ്പെട്ടതാകുന്നു?
/indian-express-malayalam/media/media_files/uploads/2018/12/odiyan3-1.jpg)
ഒടിയന്റെ ചിത്രമുളള ഷർട്ട് ധരിച്ചാണ് ശ്രീകുമാർ മേനോൻ എത്തിയത്. ആരാധകർക്കൊപ്പം സെൽഫി എടുത്തും ചിത്രത്തെക്കുറിച്ച് മാധ്യമ പ്രതിനിധികളോട് സംസാരിച്ചും ആദ്യ ഷോ ആഘോഷമാക്കി മാറ്റുകയായിരുന്നു ശ്രീകുമാർ മേനോൻ. ശ്രീകുമാർ മേനോനെ കൂടാതെ നീരജ് മാധവ്, കൈലാഷ്, തീവണ്ടിയിലെ നായിക സംയുക്ത മേനോൻ തുടങ്ങിയ താരങ്ങളും ഒടിയൻ കാണാനെത്തിയിരുന്നു. ആദ്യ ഷോ കണ്ടില്ലെങ്കിലും ഒടിയൻ ആഘോഷങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞതിന്റെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.