scorecardresearch

എഴുതുന്ന വാക്കിന്റെ ആത്മാവ് ഉള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; മമ്മൂട്ടിയെക്കുറിച്ച് മുരളി ഗോപി

എഴുത്തുകാരുടെ ഡ്രീം ആണ് അങ്ങനെയുള്ളവര്‍. ഭാഷയുടെ ആത്മാവ് മനസ്സിലാക്കി, പെര്‍ഫോം ചെയ്യുന്ന അഭിനേതാക്കള്‍

എഴുത്തുകാരുടെ ഡ്രീം ആണ് അങ്ങനെയുള്ളവര്‍. ഭാഷയുടെ ആത്മാവ് മനസ്സിലാക്കി, പെര്‍ഫോം ചെയ്യുന്ന അഭിനേതാക്കള്‍

author-image
Entertainment Desk
New Update
Murali Gopy, Murali Gopy wife, Murali Gopy family, Murali Gopy age, Murali Gopy height, Murali Gopy awards, Murali Gopy mammootty film, mammootty next

മമ്മൂട്ടി എന്ന താരത്തിന്റെ, അഭിനേതാവിന്റെ പല ഭാവങ്ങളും വര്‍ഷങ്ങളായി അദ്ദേഹം പകര്‍ന്നാടിയ അനവധി വേഷങ്ങളും കണ്ട് മനസ്സ് നിറഞ്ഞവരാണ് മലയാളികള്‍.  മലയാളം കടന്നു ഇന്ത്യയിലെ മറ്റു ഭാഷകളിലും സാന്നിദ്ധ്യമറിയിച്ച നടന്‍. രൂപഭംഗി പോലെ തന്നെ മനോഹരമായ ശബ്ദത്തിനും ഉടമ.

Advertisment

കരിയറിന്റെ തുടക്കത്തില്‍ തന്നെ ഭാഷയിലും, ഉച്ചാരണത്തിലും, ഡയലോഗ് ഡെലിവറിയിലുമെല്ലാം നല്‍കിയ അതീവശ്രദ്ധയാണ്, അല്ലെങ്കില്‍ അത് കൂടിയാണ് മമ്മൂട്ടി എന്ന നടന് മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്.

'വണ്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്ന നടനും എഴുത്തുകാരനുമായ മുരളി ഗോപിയും ചിത്രത്തെക്കുറിച്ചുള്ള ഒരു അഭിമുഖത്തില്‍ മമ്മൂട്ടി ഭാഷ കൈകാര്യം ചെയ്യുന്ന രീതി എടുത്തു പറയുകയുണ്ടായി.

'ഭാഷ, എഴുതുന്ന വാക്ക്, ഭാഷയുടെ പ്രകാശനം, അതിന്റെ പോസസ് (Pauses), അതിന്റെ നുവാന്‍സിംഗ് (Nuancing) ... അതേറ്റവും നന്നായിട്ട് സ്ക്രീനില്‍ കൊണ്ട് വരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി സാര്‍. അപ്പോള്‍, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അതാണ്‌ ഞാന്‍ പറയുന്നത്, റൈറ്ററിന്റെ ഒരു ഡ്രീം ആണ് അങ്ങനെയുള്ളവര്‍. ഭാഷയുടെ ആത്മാവ് മനസ്സിലാക്കി, പെര്‍ഫോം ചെയ്യുന്ന അഭിനേതാക്കള്‍ എന്ന് പറയുന്നത്, ' ബിഹൈന്‍ഡ്‌ വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

Advertisment

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന 'എമ്പുരാന്‍' എന്ന ചിത്രത്തിന് ശേഷം താന്‍ എഴുതുന്ന തിരക്കഥയില്‍ മമ്മൂട്ടി നായകനാകും എന്നും മുരളി ഗോപി അറിയിച്ചു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: