scorecardresearch

One Movie Release & Review Highlights: മമ്മൂട്ടി ചിത്രം ‘വണ്‍’ തിയേറ്ററുകളില്‍

Mammootty Starrer One Malayalam Movie Release & Review Highlights: ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം കേരള രാഷ്ട്രീയ പശ്ചാത്തലമാണ് പറയുന്നത്

One Movie Release & Review Highlights: മമ്മൂട്ടി ചിത്രം ‘വണ്‍’ തിയേറ്ററുകളില്‍

Mammootty Starrer One Malayalam Movie Release & Review Highlights: മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തും. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം കേരള രാഷ്ട്രീയ പശ്ചാത്തലമാണ് പറയുന്നത്. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. കടയ്‌ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടിക്ക് പുറമെ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. മുരളി ഗോപി പ്രതിപക്ഷ നേതാവ് മരംപള്ളി ജയാനന്ദനായും ജോജു ജോര്‍ജ് പാര്‍ട്ടി സെക്രട്ടറി ബേബിച്ചനായും എത്തും. ഇരുവരേയും കൂടാതെ സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത്ത്, സലീം കുമാര്‍, ബാലചന്ദ്രമേനോന്‍, മധു, നിമിഷ സജയന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവീധായകന്‍. വൈദി സോമസുന്ദരം ആണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

കഴി‍ഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയായെങ്കിലും കോവിഡ് വ്യാപനം മൂലം റിലീസ് നീട്ടി വയ്ക്കുകയായിരുന്നു.

Live Blog

Mammootty Starrer One Malayalam Movie Release & Review

Live Updates

22:18 (IST)26 Mar 2021

ആരും കൊതിക്കും ഇങ്ങനെയൊരു മുഖ്യമന്ത്രിയെ; ‘വൺ’ റിവ്യൂ

വോട്ട് കൊടുത്ത് തങ്ങളുടെ ജനപ്രതിനിധികളെ വിജയിപ്പിക്കുമ്പോൾ ഓരോ വോട്ടറും കാണുന്നൊരു സ്വപ്നമുണ്ട്. സ്വാർത്ഥതാൽപ്പര്യങ്ങൾ ഇല്ലാതെ, ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന, അവരുടെ ക്ഷേമത്തിനായി നിസ്വാർത്ഥസേവനം അനുഷ്ഠിക്കുന്ന നേതാക്കൾ. അത്തരമൊരു സ്വപ്നമാണ് ‘വൺ’ എന്ന ചിത്രവും.

Read Here: ആരും കൊതിക്കും ഇങ്ങനെയൊരു മുഖ്യമന്ത്രിയെ; ‘വൺ’ റിവ്യൂ

14:55 (IST)26 Mar 2021

എഴുതുന്ന വാക്കിന്റെ ആത്മാവ് ഉള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; മമ്മൂട്ടിയെക്കുറിച്ച് മുരളി ഗോപി

കരിയറിന്റെ തുടക്കത്തില്‍ തന്നെ ഭാഷയിലും, ഉച്ചാരണത്തിലും, ഡയലോഗ് ഡെലിവറിയിലുമെല്ലാം നല്‍കിയ അതീവശ്രദ്ധയാണ്, അല്ലെങ്കില്‍ അത് കൂടിയാണ് മമ്മൂട്ടി എന്ന നടന് മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്.

‘വണ്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്ന നടനും എഴുത്തുകാരനുമായ മുരളി ഗോപിയും ചിത്രത്തെക്കുറിച്ചുള്ള ഒരു അഭിമുഖത്തില്‍ മമ്മൂട്ടി ഭാഷ കൈകാര്യം ചെയ്യുന്ന രീതി എടുത്തു പറയുകയുണ്ടായി.

Read Here: എഴുതുന്ന വാക്കിന്റെ ആത്മാവ് ഉള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; മമ്മൂട്ടിയെക്കുറിച്ച് മുരളി ഗോപി

13:13 (IST)26 Mar 2021

ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ സജീവമാകുന്നു

മലയാള സിനിമ ഒരു ഇടവേളയ്ക്ക് ശേഷം വേണ്ടും സജീവമാവുകയാണ്.  കൊറോണ വൈറസ്‌ ലോകത്തില്‍ ആകെ പടര്‍ത്തിയ സ്തംഭനം കേരളത്തെയും സാരമായി ബാധിച്ചു.  ലോക്ക്ഡൌണ്‍ കാലത്ത് തിയേറ്ററുകള്‍ ഏറെക്കാലം അടഞ്ഞു കിടന്നു.  ഈ അടുത്ത് വീണ്ടും സിനിമാശാലകള്‍ തുറന്നുവെങ്കിലും ആളുകള്‍ മെല്ലെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.  മമ്മൂട്ടിയുടെ തന്നെ ‘ദി പ്രീസ്റ്റ്’ മികച്ച പ്രതികരണങ്ങള്‍ നേടി മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന വേളയിലാണ് ‘വണ്‍’ എത്തുന്നത്.

10:52 (IST)26 Mar 2021

ഇഷാനി സിനിമയിലേക്ക്

നടനും തിരുവനതപുരത്തെ ബി ജെ പി സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ ഇഷാനി കൃഷ്ണ സിനിമാ രംഗത്തേക്ക് ചുവടു വയ്ക്കുന്ന ചിത്രവും കൂടിയാണ് ‘വണ്‍.’ ചിത്രത്തെക്കുറിച്ച് ഇഷാനി പറഞ്ഞത് കാണാം.

09:43 (IST)26 Mar 2021

‘കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, പേര് കടയ്ക്കല്‍ ചന്ദ്രന്‍’; ത്രസിപ്പിച്ച് ‘വണ്‍’ ട്രെയിലര്‍

സമകാലിക കേരള രാഷ്ട്രീയ പശ്ചാത്തലത്തില്‍ സെറ്റ് ചെയ്തിരിക്കുന്നൊരു ചിതമാണ് ‘വണ്‍.’ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്നു. പാര്‍ട്ടിയ്ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ എടുത്താല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്ന് ഒപ്പമുള്ളവര്‍ ചന്ദ്രനെ ഭീഷണിപ്പെടുതുന്നതും പ്രതിപക്ഷം അദ്ദേഹത്തെ താറടിച്ചു കാട്ടുന്നതും ഒക്കെ ട്രെയിലറില്‍ കാണാം.

മാര്‍ച്ച്‌ പത്തിന് റിലീസ് ചെയ്ത ട്രെയിലറിനു വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

09:33 (IST)26 Mar 2021

One Movie GCC, USA, Canada and Asia Pacific & Africa Theatre list: ഇന്ത്യയ്ക്ക് പുറത്തുള്ള തിയേറ്റര്‍ ലിസ്റ്റ്

Mammootty, One, One malayalam movie, One review, One Rating, One malayalam movie review, One online review, One malayalam movie online, Mammootty one, One Full movie watch online, One full movie download, One malayalam movie tamilrockers, one malayalam movie telegram, മമ്മൂട്ടി, വണ്‍, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

09:28 (IST)26 Mar 2021

വണ്‍ കേരളത്തില്‍ ഈ തിയേറ്ററുകളില്‍

Mammootty, One, One malayalam movie, One review, One Rating, One malayalam movie review, One online review, One malayalam movie online, Mammootty one, One Full movie watch online, One full movie download, One malayalam movie tamilrockers, one malayalam movie telegram, മമ്മൂട്ടി, വണ്‍, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Mammootty Starrer One Malayalam Movie Release & Review Live Updates: മമ്മൂട്ടി ചിത്രം ചിത്രം ‘വണ്‍’ റിലീസുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍ വായിക്കാം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: One mammootty malayalam movie release review live updates