scorecardresearch

കോവിഡ് ഇല്ല, സ്വയം നിരീക്ഷണത്തിലാണെന്ന് രാധിക ആപ്തെ

രാധികയ്ക്ക് കോവിഡ് ആണോ എന്ന് ചോദിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

രാധികയ്ക്ക് കോവിഡ് ആണോ എന്ന് ചോദിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

author-image
Entertainment Desk
New Update
Radhika Apte, Actor Radhika Apte, രാധിക ആപ്തെ, covid-19, കോവിഡ് 19, Coronavirus, കൊറോണ വൈറസ്, iemalayalam, ഐഇ മലയാളം

രാധിക ആപ്തെ സുഖമായിരിയ്ക്കുന്നു. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ, താൻ മാസ്ക് ധരിച്ചിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ആശുപത്രി സന്ദർശനത്തിന്റെ ഭാഗമായാണ് ഈ ചിത്രം എടുത്തതെന്നും എന്നാൽ തനിക്ക് കോവിഡ് ഇല്ലെന്നും ചിത്രത്തിന്റെ അടിക്കുറിപ്പായി രാധിക ആപ്തെ പറഞ്ഞു. അതേസമയം, താരം സ്വയം നിരീക്ഷണത്തിലാണ്.

Advertisment

Read More: ഈ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കീഴിൽ നാം സുരക്ഷിതരാണ്: മോഹൻലാൽ

ബോളിവുഡ് താരം വിജയ് വർമയും രാധിക ആപ്തെയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. "എന്റെ ദൈവമേ!! ശ്രദ്ധിക്കൂ ഡിയർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ," എന്നായിരുന്നു വിജയ് വർമയുടെ കമന്റ്. രാധികയ്ക്ക് കോവിഡ് ആണോ എന്ന് ചോദിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

Advertisment

കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസ് അഥവാ കോവിഡ്-19നെ ലോകാരോഗ്യ സംഘടന ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് ഇന്ത്യയിൽ മൂന്നാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. "അർധരാത്രി മുതൽ രാജ്യം മുഴുവൻ പൂട്ടിയിരിക്കും, മൊത്തം ലോക്ക്ഡൗൺ ആയിരിക്കും. ഇന്ത്യയെ രക്ഷിക്കാൻ, എല്ലാ പൗരന്മാരെയും രക്ഷിക്കാൻ, നിങ്ങൾ, നിങ്ങളുടെ കുടുംബം ... എല്ലാ തെരുവുകളും, എല്ലാ അയൽവാസികളും ലോക്ക്ഡൗണിന് കീഴിലാണ്," കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ ഇതുവരെ 47 വിദേശികളടക്കം 873 പേർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിൽ 78 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. മരണ സംഖ്യ19 ആയി ഉർന്നതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.  

Radhika Apte Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: