scorecardresearch

നിവിൻ പോളിയുടെ 'ആക്ഷൻ ഹീറോ ബിജു'വിന് രണ്ടാം ഭാഗം?

നിവിൻ പോളി തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്

നിവിൻ പോളി തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്

author-image
Entertainment Desk
New Update
Nivin Pauly, നിവിൻ പോളി, ആക്ഷൻ ഹീറോ ബിജു, Biju Paulose,Action Hero Biju,Abrid Shine, എബ്രിഡ് ഷൈൻ, Entertainment News, Malayalam Movies News, Mollywood News,thuramukham,padayottam, iemalayalam, ഐഇ മലയാളം

നിവിൻ പോളി ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു. ബോക്സ് ഓഫീസ് വിജയമായ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. എസ് ഐ ബിജു പൗലോസ്‌ ആയാണ് ചിത്രത്തിൽ നിവിൻ പോളി അഭിനയിച്ചത്. എബ്രിഡ് ഷൈൻ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നു എന്ന സൂചനകളാണ് ഏറ്റവും പുതിയ വാർത്ത നൽകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

Advertisment

ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിന് അനുയോജ്യമായ ഒരു ആശയം അന്വേഷിക്കുകയാണ് എബ്രിഡ് ഷൈൻ എന്ന് അടുത്തിടെ വാർത്തകൾ ഉണ്ടായിരുന്നു. ദി കുങ്ഫു മാസ്റ്റർ ആയിരുന്നു എബ്രിഡ് ഷൈനിന്റെ ഐറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നീത പിള്ള, ജിജി സ്കറിയ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തിയത്.

Read More: ചിരഞ്ജീവിയുടെ സിനിമയിലേക്കില്ല; കാരണം വ്യക്തമാക്കി തൃഷ

സൂരാജ് വെഞ്ഞാറന്മൂട് എന്ന നടന്റെ അഭിനയത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്തിയ ചിത്രം കൂടിയായിരുന്നു ആക്ഷൻ ഹീറോ ബിജു. മേരി ചേച്ചിയെയും ബേബി ചേച്ചിയെയും, അരിസ്റ്റോ സുരേഷിനെയും മലയാളികൾക്ക് പരിചയപ്പെടുത്തിയ ചിത്രം. കേരളത്തിലെ ഒരു ശരാശരി പൊലീസ് സ്റ്റേഷനെ ഒട്ടും അതിശയോക്തി കൂടാതെ അവതരിപ്പിച്ച ചിത്രം. മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രം. നിവിൻ പോളി തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, സണ്ണി വെയ്ൻ നിര്‍മ്മിക്കുന്ന പടവെട്ട് എന്നീ ചിത്രങ്ങളും നിവിൻ പോളിയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്. നിവിൻ പോളിയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മൂത്തോൻ ആണ്. ഗീതു മോഹൻദാസ് സംവിധാനം നിർവഹിച്ച ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിനയവും ഏറെ അഭിനന്ദനം ഏറ്റുവാങ്ങുന്നതായിരുന്നു.

Advertisment

1983’, ‘ആക്ഷൻ ഹീറോ ബിജു’, ‘പൂമരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ എബ്രിഡ് ഷൈന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ‘ദി കുങ്ഫു മാസ്റ്റർ’ ആണ്.

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: