scorecardresearch

Latest News

ചിരഞ്ജീവിയുടെ സിനിമയിലേക്കില്ല; കാരണം വ്യക്തമാക്കി തൃഷ

ചിലപ്പോഴൊക്കെ കാര്യങ്ങൾ ആദ്യം പറഞ്ഞതും ചർച്ച ചെയ്തതുമായ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വരാം

Trisha, തൃഷ, Trisha Krishnan, തൃഷ കൃഷ്ണൻ, Chiranjeevi, ചിരഞ്ജീവി, Chiranjeevi Acharya, ആചാര്യ, iemalayalam, ഐഇ മലയാളം

ചിരഞ്ജീവിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ആചാര്യയിൽ നിന്നും തെന്നിന്ത്യൻ നായിക തൃഷ പിന്മാറി. സിനിമയുടെ അണിയറപ്രവർത്തകരുമായുള്ള ഭിന്നാഭിപ്രായങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് ട്വീറ്റിലൂടെ തൃഷ വ്യക്തമാക്കി.

Read More: ഒടുവിൽ വിവാഹ തീയതി പുറത്തുവിട്ട് മിയ ഖലീഫ

“ചിലപ്പോഴൊക്കെ കാര്യങ്ങൾ ആദ്യം പറഞ്ഞതും ചർച്ച ചെയ്തതുമായ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വരാം. സര്‍ഗാത്മകതയിലുളള ഭിന്നാഭിപ്രായങ്ങള്‍ മൂലം ചിരഞ്ജീവി സാറിന്റെ സിനിമയുടെ ഭാഗമാകേണ്ട എന്നാണ് എന്റെ തീരുമാനം. ടീമിന് എന്റെ എല്ലാവിധ ആശംസകളും. എന്റെ പ്രിയ തെലുഗു പ്രേക്ഷകരോട്.. പുതിയ ഒരു നല്ല പ്രൊജക്ടിലൂടെ നിങ്ങള്‍ക്കരികിലെത്താമെന്ന് പ്രത്യാശിക്കുന്നു,” തൃഷ ട്വിറ്ററിൽ കുറിച്ചു.

2006 ൽ മുരുഗദോസ് സംവിധാനം ചെയ്ത സ്റ്റാലിൻ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം തൃഷ വീണ്ടും ചിരഞ്ജീവിയുമായി ഒന്നിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ആചാര്യ. കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആചാര്യ. ആദ്യമായാണ് കോടല ശിവയുടെ ചിത്രത്തിൽ ചിരഞ്ജിവി അഭിനയിക്കുന്നത്.

കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയും മാറ്റിനി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ആചാര്യ നിര്‍മ്മിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീത സംവിധാനം. 140 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടി റെജീന കസാന്‍ഡ്ര ഒരു പാട്ടുരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തിൽ മഹേഷ് ബാബുവും എത്തുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress trisha walks out of chiranjeevis new film acharya

Best of Express