/indian-express-malayalam/media/media_files/uploads/2020/05/Nivin-Pauly-Rajeev-Ravi-Thuramukham-second-look-374788.jpg)
രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന പുതിയ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രശസ്ത നാടക രചയിതാവ് കെ എം ചിദംബരന്‍ മാസ്റ്റര്‍ എഴുതിയ 'തുറമുഖം' എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മകനും, തിരക്കഥാകൃത്തും നാടകാദ്ധ്യാപകനുമായ ഗോപന്‍ ചിദംബരനാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി എഴുതിയ നാടകം കൊച്ചി തുറമുഖ പ്രദേശത്തു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്.
‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിൻ പോളി മുഖ്യകഥാപാത്രമാവുന്ന ‘തുറമുഖ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ മുൻചിത്രമായ ‘കമ്മട്ടിപ്പാട’വും കൊച്ചി പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. രാജീവ് രവിയും സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’.
നിവിൻ പോളിയ്ക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായൊരു കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തിൽ സജീവമാകുകയാണ് ‘തുറമുഖ’ത്തിലൂടെ. നിവിൻ പോളിയുടെ ഉമ്മയുടെ വേഷമാണ് പൂർണിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read Here: എന്റെ നായിക എവിടെ? ഗോപൻ ചിദംബരൻ ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.