/indian-express-malayalam/media/media_files/uploads/2019/06/Nivin-Pauly-Nayanthara-starrer-Love-Action-Drama-shooting-wrapped-up.jpg)
നിവിന്‍ പോളി-നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ' പൂര്‍ത്തിയായി. അജു വര്‍ഗീസ്, ഉര്‍വ്വശി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകൻ. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കും. ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.
ചിത്രം പാക്കപ്പ് ആയതായി അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഈ വര്‍ഷം ഓണത്തിന് 'ലവ് ആക്ഷന്‍ ഡ്രാമ' തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പാക്കപ്പ് ആഘോഷ ചിത്രങ്ങള്‍ ചുവടെ
Read More: പുതിയ കാലത്തെ തളത്തില്‍ ദിനേശനും ശോഭയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.