നിവിന്‍ പൊളി ചിത്രം ‘ഹേയ് ജൂഡ്’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂഡ് എന്ന ചെറുപ്പക്കാരന്‍റെ വേഷത്തിലാണ് നിവിന്‍ എത്തുക. തൃഷയാണ് നായിക. ഇപ്പോള്‍ നിവിന്‍ അഭിനയിച്ചു വരുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യാണ്. കൊച്ചുണ്ണി ഇനി കുറച്ചു നാളുകള്‍ കൂടിയേയുള്ളൂ എന്നും അതിനു ശേഷം നിവിന്‍ ദിനേശന്‍ എന്ന അടുത്ത കഥാപാത്രത്തിലേക്ക് കടക്കും എന്നും നടന്‍ അജു വര്‍ഗീസ്‌ പറയുന്നു.  പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു എന്ന് കുറിച്ച് ഒരു ചിത്രവും അജു തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.

nivin

 

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ലവ്, ആക്ഷന്‍, ഡ്രാമ’ എന്ന ചിത്രത്തിലേതാണ് ദിനേശന്‍ എന്ന കഥാപാത്രം. നയന്‍താരയാണ് നായിക. ശോഭ എന്ന കഥാപാത്രത്തെയാണ് നയന്‍സ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്ര’ത്തിലെ കഥാപാത്രങ്ങളുടെ പേര് ധ്യാന്‍ തന്‍റെ ആദ്യ ചിത്രത്തിനായി കടം കൊണ്ടിട്ടുണ്ട്.

‘ലവ് ആക്ഷന്‍, ഡ്രാമ’യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ