/indian-express-malayalam/media/media_files/uploads/2023/09/Nishant-Sagar-Sunny-Leone.jpg)
സണ്ണി ലിയോൺ ഒപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് നിഷാന്ത് സാഗർ
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോൺ സ്റ്റാറായി കരിയർ തുടങ്ങി പിന്നീട് ബോളിവുഡിലെ മുൻനിര താരമായി ഉയർന്ന അഭിനേത്രിയാണ് അവർ. 19-ാം വയസ്സിലാണ് പോൺ ഫിലിം ഇൻഡസ്ട്രിയിൽ സണ്ണി ലിയോൺ എത്തുന്നത്. പിന്നീട് ബിഗ് ബോസിലും സണ്ണി ഡിയോൾ പ്രത്യക്ഷപ്പെട്ടു. അവിടുന്ന് സിനിമയിലേക്കുമെത്തി… ബോളിവുഡിനു പിന്നാലെ മലയാളത്തിലും തമിഴിലുമെല്ലാം സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.
ഇന്നു കാണുന്ന സ്റ്റാർഡത്തിലേക്ക് സണ്ണി ലിയോൺ എത്തും മുൻപ് സണ്ണിയുടെ നായകനായി അഭിനയിച്ചിട്ടുള്ള ഒരു മലയാളി നടനുണ്ട്, മറ്റാരുമല്ല നിഷാന്ത് സാഗറാണ് ആ നടൻ. 2008ല്‍ സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലെത്തിയ 'പൈറേറ്റ്സ് ബ്ലഡ്' എന്ന ചിത്രത്തിലാണ് സണ്ണിയും നിഷാന്തും ഒന്നിച്ച് അഭിനയിച്ചത്.
എന്നാൽ ആ സമയത്ത് സണ്ണി ലിയോൺ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് നിഷാന്ത് പറയുന്നത്. ഒന്നിച്ച് അഭിനയിച്ചതിനു ശേഷമാണ് സണ്ണിയുടെ ചിത്രങ്ങൾ കണ്ടതെന്നും നിഷാന്ത് പറയുന്നു. "അവിടെ നിന്ന് അവരുടെ കരിയറിൽ വന്ന മാറ്റം, കരിയർ ഗ്രാഫ് ഉയർത്തിയത് അതാണ് എന്നെ ഇൻസ്പെയർ ചെയ്തത്," നിഷാന്ത് പറയുന്നു.
''ഏറ്റവും രസമെന്താണെന്ന് വെച്ചാല്‍ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ അവരുടെ ഒരു പടവും കണ്ടിട്ടില്ലായിരുന്നു. രാമേന്ദ്ര ബാബു സാര്‍ ആയിരുന്നു ക്യാമറ വർക്ക്. അദ്ദേഹം ഇടക്ക് എന്നോട് ചോദിക്കും നിനക്ക് ആള്‍ ആരാണെന്ന് മനസിലായിട്ടില്ലേയെന്ന്. ഇല്ലേ ഏട്ടാ എനിക്ക് ആരാണെന്ന് മനസിലായിട്ടില്ല. എന്താ സംഭവമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പതുക്കെ പതുക്കെ അവരെല്ലാം കാര്യങ്ങള്‍ പറഞ്ഞു തന്നു,'' നിഷാന്ത് പറയുന്നു.
പിന്നീട് താന്‍ നാട്ടിലെത്തിയ ശേഷം ഒരു ഫ്രണ്ടാണ് കൂടുതല്‍ വിശദമായി പറഞ്ഞ് തന്നതെന്നും അതിനു ശേഷമാണ് സണ്ണി ലിയോൺ അഭിനയിച്ച ചിത്രം താൻ കണ്ടതെന്നും നിഷാന്ത് പറയുന്നു.
സണ്ണി ലിയോണിനെക്കുറിച്ചുള്ള പൊതുബോധം തെറ്റാണെന്നും നിഷാന്ത് മറ്റൊരു അഭിമുഖത്തിൽ പറയുന്നു. "അവരുടെ ചിത്രങ്ങൾവച്ച് അവരെ കാണരുത്. അതൊന്നുമല്ല അവര്‍. വളരെ നല്ലൊരു ഹ്യൂമന്‍ ബീയിങ്ങാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ തമ്മില്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. നമ്മുടെ അടുത്ത് ഒരാള്‍ ഇരിക്കുമ്പോള്‍ നമുക്ക് അറിയാന്‍ കഴിയുമല്ലോ അവരെക്കുറിച്ച്. ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞ് തരുമായിരുന്നു. നീ ഇങ്ങനെ മാറി നില്‍ക്കരുതെന്നും ഇങ്ങനെ വേണം കാര്യങ്ങള്‍ ചെയ്യാനെന്നൊക്കെ അവര്‍ പറഞ്ഞു തരുമായിരുന്നു."
മലയാള സിനിമയിൽ നായകനായും വില്ലനായും സഹനടനായുമൊക്കെ നിറഞ്ഞുനിന്ന നിഷാന്ത് സാഗർ ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുകയാണ്. വൺ, ചതുരം, കൊച്ചാൽ, ജിന്ന്, സമീപകാലത്തിറങ്ങിയ ആർഡിഎക്സ് എന്നീ ചിത്രങ്ങളിലെല്ലാം നിഷാന്ത് അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.