/indian-express-malayalam/media/media_files/uploads/2021/07/nimisha-sajayan.jpg)
'മാലിക്കി'ന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ പങ്കുവച്ച് വിനയ് ഫോർട്ട്. ഷൂട്ടിന്റെ ഇടവേളയിൽ സഹതാരവുമായി ഗുസ്തി പിടിക്കുന്ന നിമിഷയുടെ ഒരു വീഡിയോ ആണ് വിനയ് ഫോർട്ട് ഷെയർ ചെയ്തിരിക്കുന്നത്. സിനിമയിൽ തന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആർ ജെ മുരുകനെ പഞ്ച് ചെയ്യുന്ന നിമിഷയെ ആണ് വീഡിയോയിൽ കാണാനാവുക.
"എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവവൈകല്യം," എന്ന അടിക്കുറിപ്പോടെയാണ് വിനയ് വീഡിയോ ഷെയർ ചെയ്തത്. അലീക്കയെ കെട്ടേണ്ട എന്ന പറഞ്ഞ അപ്പനല്ലേ? എന്നാണ് വീഡിയോയ്ക്ക് നിമിഷയുടെ കമന്റ്.
ചിത്രത്തിൽ സഹോദരങ്ങളായാണ് നിമിഷയും വിനയ് ഫോർട്ടും അഭിനയിക്കുന്നത്. ഇവരുടെ അച്ഛനമ്മമാരുടെ റോളാണ് മാലാപാർവ്വതിയും ആർ ജെ മുരുകനും കൈകാര്യം ചെയ്യുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്' ആമസോൺ പ്രൈം വീഡിയോയിൽ വിജയകരമായി സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ സാങ്കേതികതയുമെല്ലാം ഏറെ പ്രശംസ ഏറ്റുവാങ്ങുമ്പോഴും ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.
Read more: Fahadh Faasil ‘Malik’ Movie Review & Rating: ചരിത്രവും ഭാവനയും കൂടികലരുന്ന ‘മാലിക്’; റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.