/indian-express-malayalam/media/media_files/uploads/2023/03/Nimisha.png)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നിമിഷ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച താരമാണ്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും നിമിഷ കരസ്ഥമാക്കിയിരുന്നു.
മുംബൈയിൽ ജനിച്ചുവളർന്ന നിമിഷ ചെറുപ്പക്കാലത്ത് തന്നെ കലാകായിക രംഗങ്ങളിലും മാർഷ്യൽ ആർട്സിലുമെല്ലാം കഴിവു തെളിയിച്ച വ്യക്തിയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റും നിമിഷ നേടിയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചതാണ് നിമിഷയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ച ഹോളി ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ഹാപ്പി രംഗ് പഞ്ചമി' എന്നാണ് നിമിഷ കുറിച്ചത്. പല നിറങ്ങളിലായുള്ള പൊടികൾ ദേഹത്ത് പുരട്ടിയും കളർ വെള്ളത്തിൽ കളിക്കുകയുമാണ് താരം.
നിമിഷയുടെ ഏറ്റവും പുതിയ ചിത്രമായ തുറമുഖം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.മറാത്തി ചിത്രം 'ഹവാഹവായി'ലും നിമിഷ നായിക വേഷത്തിലെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.