/indian-express-malayalam/media/media_files/uploads/2021/12/Priyanka-chopra-Nick-Jonas-IG.jpg)
വിവാഹ വാർഷികങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകാനും നിങ്ങളുടെ ബന്ധം ആഘോഷിക്കാനുമുള്ള മികച്ച അവസരങ്ങളാണ്. കുറേ ആഘോഷങ്ങളോട് കൂടി അടയാളപ്പെടുത്തേണ്ട ദിവസം. ഇപ്പോൾ വിവാഹ വാർഷികം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും.
അടുത്തിടെയാണ് പോപ്പ് താരം നിക്ക് ജോനാസും അഭിനേത്രി പ്രിയങ്ക ചോപ്രയും വിവാഹ വാർഷികം ആഘോഷിച്ചത്. സ്വപ്നതുല്യമായ ഒരു ആഘോഷ വേദി നിക്ക് പ്രിയങ്കയ്ക്കായി ഒരുക്കി.
നിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ട ഹ്രസ്വ വീഡിയോയിൽ, വർണ്ണാഭമായ പുഷ്പ ക്രമീകരണങ്ങളാൽ അലങ്കരിച്ചിരിക്കുന്ന ഒരിടത്ത് പ്രിയങ്ക ഒരു ചെറിയ മേശക്കടുത്ത് ഇരിക്കുന്നത് കാണാം. മുറിയുടെ ഒരു കോണിൽ, മെഴുകുതിരികളും വെളുത്ത വെളിച്ചത്തിൽ "ഫോർ എവർ" എന്ന് എഴുതിയ ഒരു കൂറ്റൻ അടയാളവും ഉണ്ടായിരുന്നു.
പിങ്ക്, വെള്ള, മഞ്ഞ, ഫ്ലോറൽ ഡിസൈനോട് കൂടിയതായിരുന്നു പ്രധാന ഡിസൈനും കളർ തീമുകളും. ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചത് മനോഹരമായ വെളുത്ത തൂവലുകൾ കൊണ്ട് പാനൽ ചെയ്ത ഒരു ഭിത്തിയും മനോഹരമായ കഴ്‌സീവ് അക്ഷരങ്ങളിൽ "ഫോറെവർ" എന്നെഴുതിയ ഒരു ലൈറ്റ് ബോർഡുമാണ്.
സ്വർണ്ണ-നിരമുള്ള സ്റ്റാൻഡുകളിൽ സ്ഥാപിച്ചിരിക്കുന്ന കടും-ചുവപ്പ് മെഴുകുതിരികളും അവിടെ കാണാം. ഇവയുടെ ചിത്രങ്ങൾ പ്രിയങ്ക സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു.
"ഫൗണ്ട് യൂ, മാരി യൂ, കീപ്പിങ് യൂ,"എന്നെഴുതിയ ഒരു കാർഡിന്റെ ചിത്രവും പ്രിയങ്ക പങ്കുവച്ചിരുന്നു.
Also Read: എന്നോടാവാം, മകളോട് വേണ്ട; ആരാധ്യക്കെതിരെയുള്ള ട്രോളുകള്‍ സഹിക്കില്ലെന്ന് അഭിഷേക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us