scorecardresearch

'അമ്മ' താര സംഘടനയ്ക്ക് പുതിയ ഭാരവാഹികൾ; സിദ്ദിഖ് ജനറൽ സെക്രട്ടറി

പ്രസിഡന്റായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

പ്രസിഡന്റായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

author-image
Entertainment Desk
New Update
Amma, Siddique, Mohanlal

ചിത്രം: ഇൻസ്റ്റഗ്രാം

മലയാള സിനിമാ താര സംഘടനയായ 'അമ്മ'യ്ക്ക് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി മൂന്നാം തവണയും മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. നടൻ സിദ്ദിഖാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇടവേള ബാബുവിന്റെ പിൻ​ഗാമിയായിട്ടാണ് സിദ്ദിഖ് അമ്മയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷ്, ജയൻ ചേർത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

Advertisment

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സായി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു,സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹൻ, ടോവിനോ തോമസ്, സരയു മോഹൻ, അൻസിബ എന്നിവരെ തിരഞ്ഞെടുത്തു.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സിദ്ദിഖ്, ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും, ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചു. ബാബുരാജ്, അനൂപ് ചന്ദ്രൻ എന്നിവരാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്.

തിരഞ്ഞെടുപ്പിൽ നാല് വനിത മെമ്പർമാരായിരുന്നു വിജയിക്കേണ്ടിയിരുന്നത്. മൂന്ന് വനിതാ പ്രതിനിധികളാണ് നിലവിൽ വിജയിച്ചിരിക്കുന്നത്. കുക്കു പരമേശ്വരനും മഞ്ജു പിള്ളയും പരാജയപ്പെട്ടു. ഒരു വനിതാ പ്രതിനിധിയെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ നോമിനേറ്റ് ചെയ്യും. ഇതിനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനറൽ ബോഡി നൽകി.

Advertisment

മോഹൻലാലിനെ പ്രസിഡന്റായും, ഉണ്ണി മുകുന്ദനെ ട്രഷററായും നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. സിദ്ദിഖ് സ്ഥാനം ഒഴിഞ്ഞതോടെയാണ് ട്രഷറർ സ്ഥാനത്തേയ്ക്ക് ഉണ്ണി മുകുന്ദൻ എത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി സംഘടനയിൽ വിവിധ ചുമതലകൾ നിർവഹിക്കുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറി പദവി ഒഴിയുകയാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. 

Read More

Mohanlal Siddique Amma Unni Mukundan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: