scorecardresearch

New Releases: നാളെ തീയേറ്ററുകളിലെത്തുന്ന ചിത്രങ്ങൾ

New Malayalam Releases: രണ്ടു മലയാള ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്

New Malayalam Releases: രണ്ടു മലയാള ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്

author-image
Entertainment Desk
New Update
Vineeth Sreenivasan, Suraj , Arjun Ashokan

New Malayalam Releases: രണ്ടു മലയാള ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്, തട്ടാശ്ശേരി കൂട്ടം എന്നിവയാണ് ഒക്ടോബർ 11 നു തീയേറ്ററുകളിലെത്തുന്ന ചിത്രങ്ങൾ.

Mukundan Unni Associates Release: മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്

Advertisment

വ്യത്യസ്തമായ പ്രമോഷൻ രീതികളിലൂടെ റിലീസിനു മുൻപെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്'. വിനീത് ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമുട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമൽ ഗോപാലകൃഷ്ണനും അഭിനവും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോ അജിത്ത് ജോയാണ്.സുധി കോപ്പ, തൻവി റാം, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിഭാഷകരുടെ കഥ പറയുന്ന ചിത്രമാണെന്നാണ് ട്രെയിലറിൽ നിന്നു വ്യക്തമാകുന്നത്.ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനവും വൈറലായിരുന്നു. സിബി മാത്യൂ അലക്സാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.ജോയ് മൂവി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം നാളെ കേരളത്തിലെ തീയേറ്ററുകളിലെത്തും.

Thattassery Koottam Release: തട്ടാശ്ശേരി കൂട്ടം

Advertisment

സന്തോഷ് എച്ചിക്കാനത്തിൻെറ തിരക്കഥയിൽ ഗ്രാൻഡ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'തട്ടാശ്ശേരി കൂട്ടം'. നടൻ ദിലീപിൻെറ സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം', ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ്.

അർജുൻ അശോകൻ, ഗണപതി, ഉണ്ണി രാജൻ പി ദേവ്, അനീഷ് ഗോപാൽ, ഹരികൃഷ്ണൻ, വിജയരാഘവൻ, ശ്രീലക്ഷ്മി, ഷൈനി ടി രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിതിൻ, എഡിറ്റിങ്ങ് വി സാജൻ എന്നിവർ നിർവ്വഹിക്കുന്നു.

New Release Vijayaraghavan Suraj Venjarammud Vineeth Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: