scorecardresearch

Latest News

പപ്പയുടെ സുഹൃത്തുക്കൾക്കൊപ്പം ചിൽ ചെയ്ത് കുഞ്ഞ് ആദം; ചിത്രവുമായി ആസിഫ് അലി

നടൻ ഗണപതിയുടെ പിറന്നാളാഘോഷത്തിനിടെ പകർത്തിയ ചിത്രവുമായി ആസിഫ്

Asif Ali, Asif Ali Son, Ganapathi Birthday celebration

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആസിഫ് അലിയുടെ അടുത്ത സുഹൃത്തുക്കളാണ് അർജുൻ അശോകൻ, ഗണപതി, ബാലു വർഗീസ് എന്നിവർ. ചങ്ങാതിമാരുമൊത്തുള്ള ഒത്തുചേരലിന്റെ ചിത്രങ്ങൾ മുൻപും ആസിഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

തന്റെ ചങ്ങാതിമാരായ അർജുനും ഗണപതിയ്ക്കും മറ്റു സുഹൃത്തുക്കൾക്കുമൊപ്പമുള്ള മകൻ ആദമിന്റെ ഒരു ചിത്രമാണ് ആസിഫ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. “ഡാഡിയുടെ സുഹൃത്തുക്കൾക്കൊപ്പം ചിൽ ചെയ്യുന്ന മൈ ബോയ്,” എന്നാണ് ആസിഫ് കുറിക്കുന്നത്. മില്യൺ ഡോളർ ചിത്രം എന്നാണ് ആസിഫ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഗണപതിയുടെ പിറന്നാളാഘോഷത്തിനിടെ പകർത്തിയതാണ് ഈ ചിത്രം. ഷൂട്ടിംഗ് തിരക്കുകൾ കാരണം പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയ ആസിഫ് വീഡിയോ കാളിലെത്തിയാണ് ആഘോഷങ്ങളുടെ ഭാഗമായത്.

അടുത്തിടെ സൂപ്പർഹിറ്റായി മാറിയ ‘ജാൻ എ മൻ’ എന്ന ചിത്രത്തിലും ഈ സുഹൃത്തുക്കൾ ഒന്നിച്ചിരുന്നു. ഗണപതിയും സഹോദരൻ ചിദംബരവും ചേർന്ന് തിരക്കഥ ഒരുക്കി, ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ ഗണപതിയ്ക്ക് ഒപ്പം ബാലു, അർജുൻ അശോകൻ എന്നിവർ അഭിനയിച്ചപ്പോൾ ചിത്രത്തിൽ വോയ്സ് ഓവർ നൽകി കൊണ്ടാണ് ആസിഫ് ജാൻ എ മന്നിന്റെ ഭാഗമായത്.

Read more: ഇത്രവേഗം വളരല്ലേ നീയെന്റെ പൊന്നുമോളേ; ജീവിതത്തിലെ അച്ഛൻ റോളിൽ ആസിഫ് അലി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Asif ali family at ganapathi birthday celebration video photo