/indian-express-malayalam/media/media_files/uploads/2023/04/New-release.jpeg)
New Releases: വിഷുകാലം ആഘോഷമാക്കാൻ രണ്ടു ചിത്രങ്ങളാണ് ഈ ആഴ്ച റിലീസിനെത്തുന്നത്. അഹാന, ഷൈൻ ടോം ചിത്രം 'അടി', സുരാജ് ചിത്രം 'മദനോത്സവം' എന്നിവ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
ADI Release: അടി
പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'അടി.' രതീഷ് രവിയുടെ തിരക്കഥ രചിച്ച ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാൻ ആണ്. അഹാന കൃഷ്ണ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ത്രില്ലർ ജോണറാണെന്നാണ് വ്യക്തമാകുന്നത്. ഒരു കല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നീണ്ട നാലു വർഷങ്ങൾക്കു ശേഷം അഹാന ബിഗ് സ്ക്രീനിലേക്കെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'അടി'യ്ക്കുണ്ട്. ഛായാഗ്രഹണം ഫയിസ് സിദ്ദിഖ്, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള എന്നിവർ നിർവഹിക്കുന്നു.
Madanolsavam Release: മദനോത്സവം
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'മദനോത്സവം.' സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വിനായക അജിത്ത് ആണ്. കോമഡി ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ മദനൻ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. രതീഷ് പൊതുവാൾ തിരക്കഥ രചിച്ച ചിത്രത്തിൽ ബാബു ആന്റണി, രാജേഷ് മാധവൻ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഛായാഗ്രഹണം ഷഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ എന്നിവർ നിർവഹിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us