scorecardresearch

ഈ പുതിയ ചിത്രങ്ങൾ ഏതു ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം?

ഒടിടി റിലീസിനൊരുങ്ങുന്ന മലയാളം ചിത്രങ്ങൾ

New OTT Release, Corona Papers OTT, Pookkaalam OTT, Enthada Saji OTT, Vedikkettu OTT, New Malayalam OTT Release
OTT Release

OTT Release: തിയേറ്ററിൽ പോയി സിനിമ കാണാൻ ഇഷ്ടപ്പെടുന്നവരോളമോ ഒരുവേള അതിലേറേയോ പ്രേക്ഷകർ ഇന്ന് ഒടിടി പ്ലാറ്റ്‌ഫോമിലെ സിനിമകാഴ്ചകൾക്കായി കാത്തിരിക്കുന്നുണ്ട്. കോവിഡാനന്തരം ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് ലഭിച്ച വൻ സ്വീകാര്യതയാണ് ഇതിനു കാരണം. തിയേറ്ററിൽ പോയി സിനിമ കാണുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. തിയേറ്ററുകളിലേക്ക് ആളുകൾ എത്തുന്നില്ല എന്നത് മലയാള സിനിമാ ഇൻഡസ്ട്രിയെ ഒന്നാകെ തന്നെ ആശങ്കപ്പെടുത്തുന്ന കാര്യം കൂടിയാണ് ഇന്ന്. ഇതിനെല്ലാമിടയിലും, തങ്ങളുടെ ചിത്രങ്ങൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനുള്ള മാർഗ്ഗമായി ഒടിടിയെ കാണുന്ന സിനിമ പ്രവർത്തകരും ഏറെയാണ്. അതുകൊണ്ടുതന്നെ, ഓരോ പുതിയ ചിത്രവും തിയേറ്ററിൽ റിലീസ് എത്തുമ്പോഴും ആ ചിത്രങ്ങളുടെ ഒടിടി റിലീസിനുള്ള കാത്തിരിപ്പ് തുടങ്ങുന്നവരാണ് നല്ലൊരു വിഭാഗം പ്രേക്ഷകരും.

സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചില ശ്രദ്ധേയ ചിത്രങ്ങളും അവയുടെ ഒടിടി അവകാശം സ്വന്തമാക്കിയ പ്ലാറ്റ്‌ഫോമുകളും ഏതെന്നു നോക്കാം.

Corona Papers OTT: കൊറോണ പേപ്പേഴ്സ്

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’ ഏപ്രിൽ ആറിനാണ് തിയേറ്ററുകളിലെത്തിയത്. ഒരു ത്രില്ലർ ചിത്രമാണിത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭമായ ഈ ചിത്രം പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥയ്ക്ക് തിരക്കഥ ഒരുക്കിയതും പ്രിയദർശൻ തന്നെ. തമിഴ് താരം ഗായത്രി ശങ്കറാണ്‌ ചിത്രത്തിലെ നായിക. സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Pookkaalam OTT: പൂക്കാലം

ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗണേഷ് രാജാണ്. ജോണി ആന്റണി, അരുൺ കുര്യൻ,അനു ആന്റണി,റോഷൻ മാത്യു,അബു സലീം,ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്,കമൽ രാജ്,രാധ ഗോമതി,ഗംഗ മീര,കാവ്യ ദാസ്,നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ് നിർവ്വഹിക്കുന്നത്. സംഗീതം -സച്ചിൻ വാര്യർ, എഡിറ്റർ-മിഥുൻ മുരളി.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Enthada Saji OTT: എന്താടാ സജി

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘എന്താടാ സജി’യും ഈസ്റ്റർ റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ്. നിവേദ തോമസാണ് ചിത്രത്തിലെ നായിക. നവാഗതനായ ഗോഡ്‌ഫി സേവ്യർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത്

ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.

Vedikkettu OTT: വെടിക്കെട്ട്

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻഎം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഫെബ്രുവരി 03നാണ് തിയേറ്ററുകളിലെത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവർ തന്നെയാണ്. പുതുമുഖ താരം ഐശ്യര്യ അനിൽകുമാറാണ് നായിക.

സീ 5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ott release corona papers pookkaalam enthada saji vedikkettu