scorecardresearch

ആരാധകർക്കൊപ്പം സിനിമ കാണാൻ തോന്നിയിട്ടില്ല, അങ്ങനെ സിനിമയ്ക്ക് പോവാറില്ല: മമ്മൂട്ടി

ഒരിടത്ത് കുറച്ചു പേരോടൊപ്പം മാത്രമായി കാണുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണെന്ന് മമ്മൂട്ടി പറഞ്ഞു

ഒരിടത്ത് കുറച്ചു പേരോടൊപ്പം മാത്രമായി കാണുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണെന്ന് മമ്മൂട്ടി പറഞ്ഞു

author-image
Entertainment Desk
New Update
Mammootty, Bheeshma Parvam, Bheeshma Parvam release, Bheeshma Parvam story

Photo: Screen Grab

ആരാധകർക്കൊപ്പം സിനിമ കാണാൻ തോന്നിയിട്ടില്ലെന്ന് മമ്മൂട്ടി. അങ്ങനെ സിനിമകൾക്ക് പോകാറില്ലെന്നും കേരളത്തിൽ ഇത്രയും തിയേറ്ററുകൾ ഉള്ളപ്പോൾ ഒരിടത്ത് കുറച്ചു പേരോടൊപ്പം മാത്രമായി കാണുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു. 'ഭീഷ്മ പർവ്വ'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറിന്റെ പ്രതികരണം.

Advertisment

"ഒരു ഷോയല്ലേ നമുക്ക് കാണാൻ പറ്റൂ, ഞാൻ അങ്ങനെ സിനിമ കാണാൻ പോകാറില്ല. ആരാധകർക്കൊപ്പമിരുന്ന് സിനിമ കാണാൻ തോന്നിയിട്ടില്ല. ഒരു ഷോയ്ക്ക് അല്ലേ പോകാൻ പറ്റൂ. കേരളത്തിൽ ഇത്രയും തിയേറ്ററുകൾ ഉണ്ട്. നമ്മൾ ഒരു ഷോയ്ക്ക് പോയിട്ട് കാര്യമില്ലല്ലോ. നമ്മളെ കാണാൻ ആഗ്രഹം ഉള്ളവരാണല്ലോ എല്ലാവരും. അപ്പോ കുറച്ചുപേർക്ക് മാത്രമായി പോകണ്ടന്ന് വെച്ചിട്ടാണ്. അതുമാത്രമല്ല എന്റെ പ്രസൻസ് ഉണ്ടെങ്കിൽ അവരുടെ റിയാക്ഷൻ വേറെയായിരിക്കും. സിനിമ കാണാൻ അവർക്ക് നേരമുണ്ടാവില്ല. ഞാൻ എവിടെയെങ്കിലുമൊക്കെയായി സിനിമ കാണും" മമ്മൂട്ടി പറഞ്ഞു.

Also Read: ഇത് വേറെ വെടിക്കെട്ട്; ഭീഷ്മ പർവ്വത്തെ കുറിച്ച് മമ്മൂട്ടി

ഇന്നലെ നടന്ന പ്രസ് മീറ്റിൽ 'ഭീഷ്മ പർവ്വ'ത്തിന് ഫാൻസ്‌ ഷോ ഉണ്ടാകില്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ഫാൻസ്‌ ഷോകൾ നിരോധിക്കും എന്ന ഫിയോക്ക് തീരുമാനത്തിലും മമ്മൂട്ടി പ്രതികരിച്ചിരുന്നു, "ഫാൻസ്‌ കയറരുതെന്ന് അവർ പറയുമെന്ന് താൻ കരുതുന്നില്ല, സിനിമയ്ക്ക് കേറുന്നവരിൽ ഫാൻസും അല്ലാത്തവരും ഉണ്ടാകും ” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

മാർച്ച് മൂന്നിനാണ് ‘ഭീഷ്മപർവ്വം തിയേറ്ററുകളിലേക്കെത്തുന്നത്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എൺപതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Advertisment

Also Read: ‘അവരെ ട്രെയിലറിൽ കണ്ടപ്പോൾ ഇമോഷണലായി’; ലളിതയെയും നെടുമുടിയെയും കുറിച്ച് മമ്മൂട്ടി

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: