scorecardresearch

മൈക്ക് സെറ്റും നോട്ടീസും; പഴമ കൈവിടാതെ 'നീലവെളിച്ചം' ടീം

പഴയകാലത്തിന്റെ കഥ പറയുന്ന ചിത്രത്തിന് പഴയ രീതിയിലുള്ള പ്രമോഷനാണ് അണിയറപ്രവർത്തകർ തിരഞ്ഞെടുത്തത്.

പഴയകാലത്തിന്റെ കഥ പറയുന്ന ചിത്രത്തിന് പഴയ രീതിയിലുള്ള പ്രമോഷനാണ് അണിയറപ്രവർത്തകർ തിരഞ്ഞെടുത്തത്.

author-image
Entertainment Desk
New Update
Rima Kallingal, Tovino Thomas, Aashiq Abu

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'നീലവെളിച്ചം' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുക്കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നീലവെളിച്ചം കഥയെ അടിസ്ഥാനമാക്കി എ വിൻസെന്റ് 1964ൽ ഒരുക്കിയ ഭാർഗ്ഗവീനിലയത്തിന്റെ റീമേക്കാണ് നീലവെളിച്ചം. റിമ കല്ലിങ്കൽ, റോഷൻ മാത്യൂ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment

പഴയകാലത്തിന്റെ കഥ പറയുന്ന ചിത്രത്തിനും വേറിട്ട രീതിയിലുള്ള പ്രമോഷനാണ് അണിയറപ്രവർത്തകർ തിരഞ്ഞെടുത്തത്. ജീപ്പിൽ സ്പീക്കർ കെട്ടിവച്ച് മൈക്കിലൂടെ ചിത്രത്തെ കുറിച്ച് വിളിച്ച് പറയുന്നതാണ് പണ്ടത്തെ പ്രമോഷൻ രീതി. അതേ രീതി തന്നെ പിന്തുടർന്നിരിക്കുകയാണ് നീലവെളിച്ചം ടീം.

മെട്രോ നഗരമായ കൊച്ചിയിലൂടെ ബഷീറിന്റെ നീലവെളിച്ചത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് നീങ്ങിയ ജീപ്പ് വളരെ കൗതുകത്തോടെയാണ് പ്രദേശവാസികൾ നോക്കിയത്. ചിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ നോട്ടീസും നാട്ടുകാർക്ക് വിതരണം ചെയ്തു. "ഇതു കാണാതെ മറ്റെന്തു കാണാൻ?" എന്ന അടികുറിപ്പോടെ റിമ കല്ലിങ്കൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രമോഷൻ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തിനു ഇതിനും നല്ലൊരു പ്രമോഷൻ രീതി വേറെയില്ലെന്നാണ് ആസ്വാദകർ കമന്റ് ബോക്സിൽ പറയുന്നത്.

Advertisment
Tovino Thomas Aashiq Abu Rima Kallingal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: