/indian-express-malayalam/media/media_files/uploads/2020/08/fahad.jpg)
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ 38ാം ജന്മദിനമാണ് ഇന്ന്. ഫഹദിന് ആശംസകൾ നേർന്നുകൊണ്ട് മനോഹരമായൊരു കുറിപ്പാണ് നടിയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയുമായ നസ്രിയ നസീം പങ്കുവച്ചിരിക്കുന്നത്.
Read More: ജന്മദിനാശംസകൾ ഷാനു; ഫഹദിന് പൃഥ്വിയുടെ പിറന്നാൾ സ്നേഹം
"പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയാൻ ഈ ലോകത്തിലെ ഒരു വാക്കുകളും മതിയാകില്ല.. എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അല്ലേൽ ഞാൻ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകൾ എല്ലാം കാണില്ലായിരുന്നോ.) പക്ഷെ സത്യം, ഒരു കാര്യം പോലും നിന്നിൽ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാനതിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല(സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്). പക്ഷെ നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ മനുഷ്യന്.. ജന്മദിനാശംസകൾ ഷാനു. എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു," നസ്രിയ കുറിച്ചു.
View this post on InstagramA post shared by Nazriya Nazim Fahadh (@nazriyafahadh) on
ഫഹദിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നടൻ പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചിരുന്നു.
View this post on InstagramHappy birthday Shanu! #FahadFaazil
A post shared by Prithviraj Sukumaran (@therealprithvi) on
Read More: Happy Birthday Fahadh Fazil: നസ്രിയയുടെ പ്രിയൻ; കേരളത്തിന്റെയും
മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്നായിരിക്കും ഫഹദ് ഫാസിലിന്റെത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, കാലം പോകും തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കുകയും ചെയ്യുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. ഫഹദിന്റെ 38-ാം ജന്മദിനമാണിന്ന്. പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.