scorecardresearch

'ഷമ്മിയുടെ ഭാര്യയും ഹീറോയാടാ'; രസകരമായ ചിത്രം പങ്കുവച്ച് നസ്രിയ

"മിസിസ് ഷമ്മി" എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ

"മിസിസ് ഷമ്മി" എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ

author-image
Entertainment Desk
New Update
'ഷമ്മിയുടെ ഭാര്യയും ഹീറോയാടാ'; രസകരമായ ചിത്രം പങ്കുവച്ച് നസ്രിയ

ഫഹദ് ഫാസിൽ അഭിനയിച്ച് ഞെട്ടിച്ച കഥാപാത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി. ഏറ്റവും സൗമ്യതയോടെയുള്ള ഒരാളുടെ അഴകേറിയ ചിരി പോലും ചിലപ്പോൾ മറ്റൊരാളിൽ ഭയമുണർത്തിയേക്കാം എന്ന വൈരുധ്യത്തെ അടിവരയിട്ടുറപ്പിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിപിടിച്ച കഥാപാത്രമായിരുന്നു ഷമ്മി. ഇപ്പോഴിതാ, ഒരു പെൺ ഷമ്മിയും എത്തിയിരിക്കുന്നു. അത് വേറെയാരും അല്ല, നടിയും ഫഹദിന്റെ പ്രിയപ്പെട്ടവളുമായ നസ്രിയ ആണത്.

Advertisment

Read More: ഷമ്മി ഹീറോ ആടാ ഹീറോ; സദസ്സിനെ കയ്യിലെടുത്ത് ഫഹദ്

ഷമ്മിയുടേയും തന്റെയും ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചുകൊണ്ടാണ് നസ്രിയ ഇക്കാര്യം പറയുന്നത്. "മിസിസ് ഷമ്മി" എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

Nazriya, Fahad Fazil, Fahad Fazil new movies, Fahad Fazil speech, Fahadh Fasil in Kumbalangi nights, Fahad fazil best movies, Fahad fazil images, Fahad fazil father, fahad fazil family photos, Director Fazil, Director Fazil son, director fazil family, nazriya, nazriya hushand, nazriya photos, kumbalangi nights, kumbalangi nights review, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സമീപ കാലത്ത് പ്രേക്ഷകർ ഏറ്റവുമധികം കൈയടിച്ച വില്ലൻ കഥാപാത്രമായിരുന്നു ഷമ്മി. കണ്ണുകളിലും ചിരിയിലുമൊക്കെ ഭ്രാന്തിന്റെയും അഹന്തയുടെയും ആൺമേൽക്കോയ്മയുടെയും അഗ്നിചീളുകൾ ഒളിപ്പിച്ച് വച്ച് പ്രേക്ഷകരെ അയാൾ അസ്വസ്ഥനാക്കിയത്രയും അടുത്തകാലത്ത് മറ്റൊരു കഥാപാത്രം പ്രേക്ഷകരുടെ സ്വൈര്യം കളഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ഏറ്റവും വൃത്തിയോടെ, നിരയൊപ്പിച്ചുവെട്ടിയ മീശയും ക്ലീൻ ഷേവ് മുഖവുമായി അലക്കി തേച്ചു വടിവൊത്ത ഷർട്ടണിഞ്ഞ് ഒരു മാന്യന്റെ മുഖഭാവങ്ങളോടെ സ്ക്രീനിൽ നിറഞ്ഞ സൗമ്യനായ ആ മരുമകൻ ഒടുക്കം പ്രേക്ഷകർക്ക് എടുത്തിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്ന വെറുപ്പായി മാറിയിട്ടുണ്ടെങ്കിൽ അവിടെ ജയിച്ചു കയറിയത് ഫഹദ് ഫാസിൽ എന്ന നടനാണ്. അതുകൊണ്ടു തന്നെയാവാം, വെറുക്കപ്പെടുന്ന വില്ലനായി അഭിനയിച്ചിട്ടും ‘കുമ്പളങ്ങി നൈറ്റ്സി’ൽ അയാൾ ഹീറോ ആവുന്നത്.

Advertisment

അയാളുടെ ഏറ്റവും പേടിപ്പെടുത്തുന്ന ലുക്കുകളിൽ ഒന്നുമായി സാമ്യമുള്ള തന്റെയൊരു ചിത്രമാണ് നസ്രിയ പങ്കുവച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ കുറേയധികം ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

മലയാള സിനിമ പ്രേമികളുടെ ഏറ്റവും ക്യൂട്ട് താരം കൂടിയാണ് നസ്രിയ. മലയാളികൾ ഒരു കുട്ടിയെ എന്ന പോലെയാണ് നസ്രിയയെ സ്നേഹിക്കുന്നത്.

Nazriya Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: