/indian-express-malayalam/media/media_files/uploads/2020/01/nazriya-1.jpg)
പൃഥ്വിരാജിന് അനിയത്തിക്കുട്ടിയെന്ന പോലെയാണ് നസ്രിയ. ഇക്കാര്യം പൃഥ്വി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം നസ്രിയ മടങ്ങിയെത്തിയത് പൃഥ്വിരാജ് നായകനായ 'കൂടെ' എന്ന സിനിമയിലൂടെയായിരുന്നു. ഈ ചിത്രത്തിനുശേഷം ഇരുവരും നല്ല ചങ്ങാത്തത്തിലാണ്. പൃഥ്വിയുമായി മാത്രമല്ല മകൾ അലംകൃതയുമായും നസ്രിയ നല്ല കൂട്ടാണ്.
കഴിഞ്ഞ ഡിസംബറിൽ നസ്രിയയുടെ പിറന്നാളായിരുന്നു. അന്നു പിറന്നാൾ ആശംസ നേർന്ന പൃഥ്വിരാജ് വീട്ടിൽ നസ്രിയയെ കാണാൻ ഒരാൾ കാത്തിരിപ്പുണ്ടെന്ന് കുറിച്ചിരുന്നു. മകൾ അലംകൃതയെയാണ് പൃഥ്വി ഉദ്ദേശിച്ചത്. ഇതിനു അധികം വൈകാതെ തന്നെ താനെത്തുമെന്ന് നസ്രിയ ഉറപ്പു കൊടുത്തു. ആ വാക്കു പാലിച്ചിരിക്കുകയാണ് നസ്രിയ.
Read Also: തോളോട് തോൾ ചേർന്ന് നമ്മൾ; പ്രണയപൂർവ്വം ഫഹദും നസ്രിയും
ഭർത്താവ് ഫഹദ് ഫാസിലിനൊപ്പമാണ് നസ്രിയ പൃഥ്വിയുടെ വീട്ടിലെത്തിയത്. ഒപ്പം നസ്രിയയുടെ പ്രിയപ്പെട്ട ഓറിയോയുമുണ്ടായിരുന്നു. നസ്രിയയ്ക്ക് ഫഹദ് നൽകിയ സമ്മാനങ്ങളിലൊന്നാണ് ഓറിയോ. നായ്ക്കളെ പേടിയായിരുന്ന നസ്രിയയ്ക്ക് ഓറിയോയെ കിട്ടിയതോടെ അതൊക്കെ മാറിയിരുന്നു. ഇപ്പോൾ എവിടെ പോയാലും നസ്രിയയ്ക്കൊപ്പം ഓറിയോ ഉണ്ടാവും.
പൃഥ്വിയുടെ വീട്ടിലെത്തിയ നസ്രിയയും ഫഹദും അലംകൃതയെ കളിപ്പിക്കുന്നതിന്റെയും ഓറിയോയെ പരിചയപ്പെടുത്തുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ഏറെ നാളുകൾക്കുശേഷമാണ് പൃഥ്വിരാജിന്റെ മകളുടെ ചിത്രം പുറത്തുവരുന്നത്. നസ്രിയയെ അലംകൃത കെട്ടിപ്പിടിക്കുന്ന ചിത്രം കാണാൻ വളരെ മനോഹരമാണ്. ഓറിയോയെ കയ്യിലെടുത്ത ഫഹദ് അലംകൃതയുടെ മടിയിലേക്ക് കൊടുക്കുന്നതിന്റെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
/indian-express-malayalam/media/media_files/uploads/2020/01/nazriya.jpg)
/indian-express-malayalam/media/media_files/uploads/2020/01/nazriya2.jpg)
/indian-express-malayalam/media/media_files/uploads/2020/01/nazriya3.jpg)
/indian-express-malayalam/media/media_files/uploads/2020/01/nazriya4.jpg)
ചിത്രങ്ങളിൽ വളരെ മെലിഞ്ഞ ഫഹദിനെയാണ് കാണാനാവുക. തന്റെ പുതിയ ചിത്രത്തിനുവേണ്ടിയാണ് ഫഹദ് ഭാരം കുറച്ചിരിക്കുന്നത്. അതേസമയം, അന്നും ഇന്നും നസ്രിയയ്ക്ക് യാതൊരു മാറ്റവുമില്ലെന്ന് ചിത്രങ്ങളിൽനിന്നു വ്യക്തം. ആ ക്യൂട്ട് ചിരി നസ്രിയയുടെ പുതിയ ഫൊട്ടോയിലും കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us