മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടു പേർ. തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഇവർ ആരാധകരുമായും പങ്കിടാറുണ്ട്. അത്തരത്തിൽ ഇരുവരും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

കുഞ്ഞിനെപ്പോലെ നസ്രിയ പരിപാലിക്കുന്ന വളർത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും നസ്രിയ മറക്കാറില്ല. തങ്ങളുടെ യാത്രകളിലും ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഓറിയോ ഉണ്ടാകാറുണ്ട്. കഴിഞ്ഞദിവസം കടൽ തീരത്ത് തനിക്കും ഫഹദിനുമൊപ്പം കളിക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പങ്കുവച്ചിരിരുന്നു. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കുന്നത്.

 

View this post on Instagram

 

#lifeisgood #myfavboys

A post shared by Nazriya Nazim Fahadh (@nazriyafahadh) on

മുമ്പൊരിക്കൽ മിണ്ടിയും പറഞ്ഞും ഓറിയോയെ ഭക്ഷണം കഴിപ്പിക്കുന്ന വീഡിയോ നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മമ്മിയും ഓറിയോ ബേബിയും എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ വീഡിയോ പങ്കുവച്ചത്.

 

View this post on Instagram

 

#nazriya #oreodog #shihtzupuppy #shihtzu

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിങ്ങിന് ഊട്ടിയിലെത്തിയപ്പോൾ ഓറിയോയെ നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

 

View this post on Instagram

 

Famm ily

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

“ഓറിയോ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് ചെയ്തുകൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.” എന്നാണ് നസ്രിയ പറയുന്നത്.

 

View this post on Instagram

 

Photography @shaheenthaha July edition #vanitha #shaheenthahaphotography

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

ഓറിയോ വന്നശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു തന്റെ പ്രിയപ്പെട്ട വളർത്തുനായയെക്കുറിച്ച് നസ്രിയ വാചാലയായത്.

Read More: നസ്രിയയുടെ പ്രിയപ്പെട്ട ഓറിയോ; പുതിയ വീഡിയോ കാണാം

‘കൂടെ’ എന്ന ചിത്രത്തിനു ശേഷം ‘ട്രാൻസി’ൽ അഭിനയിച്ചു വരികയാണ് നസ്രിയ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ‘ബാംഗ്ലൂർ ഡേയ്സി’നു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. അമൽ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വിൻസന്റ് വടക്കന്റേതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook