/indian-express-malayalam/media/media_files/uploads/2020/04/Nazriya-Fahad-Farhaan.jpg)
ചെടികളെ പരിചരരിക്കുന്ന ഫഹദ്, അരികെ ഒറിയോ എന്ന പട്ടിക്കുട്ടി. തങ്ങളുടെ ഫ്ളാറ്റിൽ നിന്നുള്ള മനോഹരമായൊരു ബാൽക്കണി ചിത്രം പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നസ്രിയ. ചിത്രം കൊള്ളാലോ എന്ന അഭിനന്ദനവുമായി നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. കൂട്ടത്തിൽ രസകരമായൊരു കമന്റ്, ഫഹദിന്റെ സഹോദരൻ ഫർഹാന്റെയാണ്. എന്തൊരു ഫോട്ടോഗ്രാഫി! താങ്കളുടെ ഫോട്ടോഗ്രാഫി ടീച്ചർ സംതൃപ്തനായിരിക്കുന്നു! എന്നാണ് ഫർഹാൻ കമന്റ് ചെയ്യുന്നത്.
ലോക്‌ഡൗൺ കാലം കൊച്ചിയിലെ ഫ്ളാറ്റിൽ ഫഹദിനും പ്രിയപ്പെട്ട വളർത്തുനായ ഒറിയോയ്ക്കും ഒപ്പം ചെലവഴിക്കുകയാണ് നസ്രിയ. കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളർത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നസ്രിയ പങ്കുവയ്ക്കാറുണ്ട്. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കാറുള്ളത്. നസ്രിയയുടെ ലോക്കറ്റിൽ വരെ ഇടം പിടിച്ച പേരാണ് ഒറിയോയുടേത്.
Read more: ഫഹദിനെ പോലെ പ്രിയപ്പെട്ടവൻ; നസ്രിയയുടെ ലോക്കറ്റിലും ഇടം പിടിച്ച് ഒറിയോ
സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.
View this post on InstagramPhotography @shaheenthaha July edition #vanitha #shaheenthahaphotography
A post shared by Nazriya Nazim Fahadh (@nazriyafahadh._) on
“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.” ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറഞ്ഞിരുന്നു.
Read more: അടുത്തുണ്ടായിട്ടും ‘അകലെ’യായി പോയല്ലോ നമ്മൾ, സങ്കടം പങ്കുവച്ച് നസ്രിയയും അമാലും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.