Latest News

അടുത്തുണ്ടായിട്ടും ‘അകലെ’യായി പോയല്ലോ നമ്മൾ, സങ്കടം പങ്കുവച്ച് നസ്രിയയും അമാലും

ലോക്‌ഡൗണിന്റെ ഭാഗമായി വീടിനകത്ത് പെട്ടുപോയതിനാൽ പരസ്പരം കാണാൻ കഴിയാത്ത സങ്കടത്തിലാണ് ഈ ആത്മസുഹൃത്തുക്കൾ

nazriya ama

നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റും യുവതാരം ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കൊറോണകാലത്ത് ലോക്ഡൗണിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നതിനിടയിൽ സുഹൃത്തുക്കളെയോ പ്രിയപ്പെട്ടവരെയോ പരസ്പരം കാണാനാവാത്ത സങ്കടത്തിലാണ് ഭൂരിപക്ഷം ആളുകളും. നസ്രിയയുടെയും അമാലിന്റെയും സ്ഥിതിയും മറ്റൊന്നല്ല, പരസ്പരം കാണാനാവാത്ത സങ്കടം പങ്കിടുകയാണ് ഇരുവരും.

നസ്രിയ പങ്കുവച്ച ഒരു ചിത്രത്തിനു താഴെയാണ് അമാലിന്റെ കമന്റ്. എനിക്കെന്റെ കൊച്ചി ഫാമിലിയെ മിസ് ചെയ്യുന്നു എന്നാണ് അമാൽ കുറിച്ചത്. “എനിക്കറിയാം അമാ… നിന്നെയും ഒരുപാട് മിസ് ചെയ്യുന്നു. ഒരുപാട് അടുത്ത്, പക്ഷേ ഒരുപാട് ദൂരെ… എല്ലാം സെറ്റിലാവും വരെ കാത്തിരിക്കാൻ വയ്യ,” എന്നാണ് നസ്രിയയുടെ മറുപടി.

അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്.

അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

Read more: അമാലിനെ മിസ്സ് ചെയ്യുന്നെന്ന് നസ്രിയ; രണ്ടും റൗഡികളാണെന്ന് ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nazriya nazim amal sufiya dulquer salmaan covid 19 lockdown days

Next Story
ഇത് ഞങ്ങളുടെ പ്രണയത്തിന്റെ പതിനാറാം വാർഷികം; ഓർമക്കുറിപ്പുമായി വിനീത് ശ്രീനിവാസൻVineeth Sreenivasan wife Divya
The moderation of comments is automated and not cleared manually by malayalam.indianexpress.com