/indian-express-malayalam/media/media_files/uploads/2018/09/Featured-Nayanthara-VigneshShivN-visit-Golden-Temple-Amritsar.jpg)
Featured Nayanthara VigneshShivN visit Golden Temple Amritsar
തെന്നിന്ത്യന്‍ താരം നയന്‍താര, കൂട്ടുകാരനും ചലച്ചിത്ര സംവിധായകനുമായ വിഗ്നേഷ് ശിവനോത്ത് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍. നയന്‍താരയുടെ വിശേഷങ്ങള്‍ പങ്കു വയ്കുന്ന നയന്‍താര ലൈവ് എന്ന ട്വിറ്റെര്‍ ഹാന്‍ഡില്‍ ആണ് ഇതിന്റെ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുള്ളത്. സുവര്‍ണ്ണ ക്ഷേത്രത്തിലെത്തിയ നയന്‍താരയും വിഗ്നേഷും ചേര്‍ന്ന് ഗുരുദ്വാരയിലെ ലാംഗാറില്‍ (അവിടെയെത്തുന്നവര്‍ക്കായുള്ള സൗജന്യ ഭക്ഷണം) പങ്കെടുത്തു.
So divine to see Thalaivi sitting on floor & having #GoldenTemple prasadam #langer. pic.twitter.com/FAHLduuEPR
— Nayanthara Live (@NayantharaLive) September 16, 2018
സൂര്യ നായകനായ 'താനാ സേര്‍ന്ത കൂട്ടം', നയന്‍താര-വിജയ് സേതുപതി എന്നിവര്‍ നായികാ നായകന്മാരായ 'നാനും റൌഡി താന്‍' എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഗ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെപ്റ്റംബര്‍ 18ന് വിഗ്നേഷ് ശിവന്റെ പിറന്നാളിന് മുന്നോടിയായാണ് ഇരുവരും സുവര്‍ണ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മുന്‍പൊരു അവസരത്തിലും നയന്‍താര സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയിരുന്നു.
Read More: നന്ദി പറയാൻ നയന്‍താര സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി
നയന്‍താര നായികയായി അഭിനയിച്ച 'അറം' എന്ന ചിത്രത്തിന്റെയും നയന്‍സിന്റെ അടുത്ത സുഹൃത്തായ വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'താനാ സേര്‍ന്ത കൂട്ട'ത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത് എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.
കോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും. തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലായി പറയാതെ പറഞ്ഞിട്ടുണ്ട്. നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് ഒരവസരത്തില്‍ വിഗ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.
"ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. ഈ സൗഹൃദത്തില്‍ അതിലധികം സ്‌നേഹവും," നയന്‍സിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വിഗ്നേഷ് ഇങ്ങനെ കുറിച്ചത്.
ഇരുവരും ഇടയ്ക്കിടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കൂടാതെ നയന്‍താരയെ പ്രശംസിക്കാന്‍ കിട്ടുന്ന ഒരു അവസരവും വിഗ്നേഷ് പഴാക്കാറില്ല. നയന്‍സിന്റെ പിറന്നാളിനും, സിനിമ റിലീസിനുമെല്ലാം വിഗ്നേഷ് സോഷ്യല്‍ മീഡിയയിലൂടെ ആ സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. 'അറം' എന്ന ചിത്രത്തിന് വിജയ് ടിവിയുടെ പുരസ്‌കാരങ്ങള്‍ നേടിയപ്പോഴും വിഗ്നേഷ് ഇതാവര്‍വര്‍ത്തിച്ചു.
യുഎസ്സില്‍ വെക്കേഷന്‍ ചെലവഴിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇരുവരും യുഎസ്സിലെ തങ്ങളുടെ നല്ല നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വെക്കേഷന്‍ സമയത്ത് ഇരുവരും ലൊസാഞ്ചല്‍സില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് വിഗ്നേഷ് പങ്കുവച്ചത്.
ചിത്രങ്ങള്‍: ട്വിറ്റെര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.