തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന നയന്‍താര അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചു. നയന്‍താര നായികയായി അഭിനയിച്ച ‘അറം’ എന്ന ചിത്രത്തിന്റെയും നയന്‍സിന്റെ അടുത്ത സുഹൃത്തായ വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത് എന്നാണു റിപ്പോര്‍ട്ട്.

മതിവദനി ഐഎഎസ് എന്ന ജില്ലാ കളക്ടറായാണ് നയന്‍താര അറം എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് അറം തിയേറ്ററുകളിലെത്തിയത്. തമിഴ്‌നാടിന്റെ സാമൂഹിക പ്രശ്‌നത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു തിയേറ്ററുകളില്‍.

പൊങ്കല്‍ റിലീസായാണ് താനാ സേര്‍ന്ത കൂട്ടം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. സൂര്യയായിരുന്നു ചിത്രത്തിലെ നായകന്‍. കീര്‍ത്തി സുരേഷ്, രമ്യാ കൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ