scorecardresearch

മക്കളുടെ മുഖമൊന്ന് കാണിച്ചുകൂടെ?; നയൻതാര-വിഘ്നേഷ് ദമ്പതികളോട് ആരാധകർ

മക്കളുടെ ആദ്യ ക്രിസ്‌മസ് ആഘോഷമാക്കി നയൻതാരയും വിഘ്നേഷും

മക്കളുടെ ആദ്യ ക്രിസ്‌മസ് ആഘോഷമാക്കി നയൻതാരയും വിഘ്നേഷും

author-image
Entertainment Desk
New Update
Nayantara, Vignesh Sivan, Family

ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ആദ്യ ക്രിസ്‌മസ് ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതികൾ. ദീപാവലി ദിനത്തിലും മക്കൾക്കൊപ്പമുള്ള ചിത്രവും ആശംസകളും നയൻതാരയും വിഘ്നേഷും പങ്കുവച്ചിരുന്നു. ക്രിസ്‌മസിനും പതിവ് തെറ്റിച്ചില്ല, മക്കൾക്കൊപ്പമുള്ള ചിത്രം വിഘ്നേഷ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്. ദീപാവലി ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും മക്കളുടെ മുഖം മറച്ചിട്ടുണ്ട്. "എന്തിനാണ് മുഖം മറച്ചിരിക്കുന്നത്?, ഉയിരിനെയും ഉലകത്തിനെയും എന്നു കാണാൻ പറ്റും?" എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ."ഉലകം, ഉയിർ എന്നിങ്ങനെയാണോ അവർക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്" എന്ന ചോദ്യവും ഉയരുന്നുണ്ട്.

Advertisment

ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.

“നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും, നന്മകളും ചേർന്ന്, അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും അനുഗ്രഹം വേണം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണ്," വിഘ്നേഷ് കുറിച്ചതിങ്ങനെയായിരുന്നു.

Advertisment

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങൾക്കായി ഒരുങ്ങുകയാണ് നയൻതാര. അൽഫോൺസ് പുത്രൻെറ സംവിധാനത്തിൽ മലയാള ചിത്രം 'ഗോൾഡ്', അശ്വിൻ ശരവണൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന 'കണക്റ്റ്' എന്നിവയാണ് നയൻതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: