/indian-express-malayalam/media/media_files/uploads/2022/06/nayanthara-2.jpg)
Nayanthara, Vignesh Shivan Wedding: നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖ താരങ്ങളെല്ലാം എത്തിയിട്ടുണ്ട്. രജനീകാന്ത്, ഷാരൂഖ് ഖാൻ, ദിലീപ് അടക്കമുള്ളവർ വിവാഹത്തിന് എത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Bollywood badshah @iamsrk arrives for #WikkiNayanWedding with director Atlee. #WikkiNayanWedding#NayantharaVigneshShivan#Nayantharawedding#Nayanthara#VigneshShivanWedsNayanthara#VigneshShivanNayantharapic.twitter.com/18uNwIHZmw
— Chennai Times (@ChennaiTimesTOI) June 9, 2022
@archanakalpathi#Ravichander#Dileep#WikkiNayanWedding#VigneshShivanNayanthara#Nayantharaweddingpic.twitter.com/TiY9hw2Nxf
— Chennai Times (@ChennaiTimesTOI) June 9, 2022
Here's a look at some of the #Kollywood celebs who attended #VigneshShivan & #Nayanthara wedding!@DhivyaDharshini@realsarathkumar@realradikaa@iamvasanthravi#WikkiNayanWedding#VigneshShivanNayanthara#Nayantharaweddingpic.twitter.com/B1i5sB2G3e
— Chennai Times (@ChennaiTimesTOI) June 9, 2022
ഇന്ന് രാവിലെ മഹാബലിപുരത്ത് വച്ചാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. തിരുപ്പതിയിൽ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തതെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലേക്ക് വിവാഹവേദി മാറ്റിയത്. വളരെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്.
2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവർഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്. ഇപ്പോൾ തങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ് നയൻതാരയും വിഘ്നേഷും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.