Nayanthara, Vignesh Shivan Marriage: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ഇന്ന് രാവിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം. തിരുപ്പതിയിൽ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തതെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലേക്ക് വിവാഹവേദി മാറ്റിയത്.



ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ എന്നിവരെല്ലാം വിവാഹത്തിന് സാക്ഷിയാവാനായി മഹാബലിപുരത്ത് എത്തിയിരുന്നു.
അനുഷ്ക- വിരാട് കൊഹ്ലി, കത്രീന കെയ്ഫ്- വിക്കി കൗശൽ, ഫർഹാൻ അക്തർ-ഷിബാനി, വരുൺ ധവാൻ- നടാഷ തുടങ്ങിയ നിരവധി താരവിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയായ ശാദി സ്ക്വാഡ് ആണ് നയൻതാര-വിഘ്നേഷ് വിവാഹവും ഏറ്റെടുത്തിരിക്കുന്നത്, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഡ്ഡിംഗ് പ്ലാനേഴ്സ് ആണ് ശാദി സ്ക്വാഡ്.
സംവിധായകൻ ഗൗതം മേനോനാണ് ഈ വിവാഹാഘോഷത്തിന്റെ ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്ളിക്സുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, നെറ്റ്ഫ്ളിക്സോ നയൻതാരയോ വിഘ്നേഷോ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more: കൺമണീ, നീയെന്ന ഭാഗ്യനക്ഷത്രം: നയൻതാര- വിഘ്നേഷ് പ്രണയനാളുകളിങ്ങനെ
2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവർഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്. ഇപ്പോൾ തങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ് നയൻതാരയും വിഘ്നേഷും.
പ്രശസ്ത മെഹന്ദി ഡിസൈനറായ സെറീനയാണ് നയൻതാരയെ മെഹന്ദി ചടങ്ങിനായി ഒരുക്കിയത്. മെഹന്ദി ആഘോഷവേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സെറീന പങ്കുവച്ചിട്ടുണ്ട്.

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ആശംസകൾ അർപ്പിക്കാൻ തമിഴകത്തിന്റെ താരരാജാക്കന്മാരായ അജിത്, സൂര്യ, വിജയ് എന്നിവരും മഹാബലിപുരത്തെ വിവാഹവേദിയിൽ എത്തിച്ചേർന്നിട്ടുണ്ട്. കുടുംബസമേതമാണ് അജിത് വിവാഹവേദിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
നയൻതാര- വിഘ്നേഷ് വിവാഹത്തിന്റെ ഫുഡ് മെനു കാർഡാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
And here's the Menu#nayantharawedding #wikkinayan #wikkinayanwedding #nayantharavigneshshivan pic.twitter.com/XVcMdhK2UE
— Nayan_my_world¹⁷ʸᵉᵃʳˢᴼᶠᴺᵃʸᵃⁿᶦˢᵐ (@NayantharaFanC1) June 9, 2022
നയൻതാര- വിഘ്നേഷ് വിവാഹത്തിൽ പങ്കെടുക്കാൻ സംവിധായകൻ ആറ്റ്ലിയും എത്തി. ഷാരൂഖ് ഖാനും ഷാരൂഖിന്റെ മാനേജർ പൂജ ദദ്ലാനിയ്ക്കുമൊപ്പമുള്ള ചിത്രം ആറ്റ്ലി പങ്കുവച്ചു.
നയൻതാര വിഘ്നേഷ് വിവാഹത്തിൽ പങ്കെടുക്കാൻ ഷാരൂഖ് ഖാൻ എത്തി.
നയൻതാര വിഘ്നേശ് വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപും
രജനികാന്തും വിജയ് സേതുപതിയും നയൻതാര വിഘ്നേഷ് വിവാഹം നടക്കുന്ന വിവാഹവേദിയിലെത്തി
വിവാഹം നടക്കുന്ന ഷെറാട്ടൺ റിസോർട്ടിലെ കാഴ്ചകൾ
നയൻതാര വിഘ്നേഷ് വിവാഹത്തിന് താരങ്ങൾ എത്തി തുടങ്ങി..
വിവാഹ ആഘോഷങ്ങളുടെ ഭാഗമായി, ജൂൺ 9 ന്, നയൻതാരയും വിഘ്നേഷ് ശിവനും തമിഴ്നാട്ടിലുടനീളം ഏകദേശം 18,000 കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കിയതായാണ് റിപ്പോർട്ടുകൾ.
സംവിധായകൻ ഗൗതം മേനോനാണ് ഈ വിവാഹാഘോഷത്തിന്റെ ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്ളിക്സുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.
വിവാഹദിനത്തിൽ സന്തോഷം പങ്കുവച്ച് വിഘ്നേഷ്. ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുന്നു എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. നയൻതാരയുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
വിവാഹ ചടങ്ങിന് ഷാരൂഖ് ഖാൻ എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ “ജവാനിൽ' ഷാരൂഖാണ് നായകൻ.
വിവാഹദിവസം പുലർച്ചെ 2:22ന് സ്പെഷ്യൽ സ്റ്റാറ്റസുമായി നയൻതാരയും വിഘ്നേഷും. മറ്റൊന്നും പറയാതെ ജൂൺ 9 2:22 എന്ന് മാത്രമാണ് സ്റ്റാറ്റസിൽ.


മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലാണ് നയൻതാര – വിഘ്നേഷ് വിവാഹം.
നയൻതാര – വിഘ്നേഷ് വിവാഹത്തിന് മുന്നോടിയായി ജൂൺ ഏഴിന് നടന്ന മെഹന്ദി ആഘോഷത്തിന്റെ രസകരമായ ചിത്രങ്ങൾ പുറത്ത്. റൗഡി ബ്രാൻഡിങ്ങിൽ ഒരുക്കിയ വെള്ള കുപ്പിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
വിവാഹത്തിനെത്തുന്ന അതിഥികൾക്കായി പ്രത്യേക ഡ്രസ്സ് കോഡും വിവാഹക്ഷണക്കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. എത്നിക് പേസ്റ്റൽ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുവേണം അതിഥികൾ വിവാഹത്തിനെത്താൻ.
മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലാണ് വിവാഹം. ചെന്നൈ നഗരത്തിൽ നിന്നും രണ്ടു മണിക്കൂർ യാത്രയുണ്ട് കടലിനോട് ചേർന്നുകിടക്കുന്ന ഈ ആഢംബര റിസോർട്ടിലേക്ക്. അതിഥികൾക്കായി പ്രൈവറ്റ് ബീച്ച് സൗകര്യം വരെയുള്ള ഈ റിസോർട്ടിലെ പ്രെസിഡൻഷ്യൽ സ്യൂട്ട് റൂമുകൾക്ക് 1,10,212 രൂപയ്ക്ക് മുകളിലാണ് വാടക വരുന്നത്.

നയൻതാര- വിഘ്നേഷ് വിവാഹത്തിന് വേദിയാകുന്ന ഷെറാടൺ ഗ്രാൻഡ് റിസോർട്ട്