/indian-express-malayalam/media/media_files/uploads/2020/01/Nayanthara-Vignesh.jpg)
തെന്നിന്ത്യൻ സിനിമാ ലോകത്തിന്റ പ്രിയ ജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. എന്നാണ് ഇവരുടെ വിവാഹം എന്ന കാത്തിരിപ്പിലാണ് ആരാധകരെ പോലെ സിനിമാ ലോകത്തുള്ളവരും. എന്നാൽ ഇതൊന്നും ചെവികൊടുക്കാതെ തങ്ങളുടെ പ്രണയ ജീവിതം ആഘോഷിക്കുകയാണ് ഇരുവരും.
തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഇടയ്ക്കിടെ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ രണ്ട് ചിത്രങ്ങൾ വിഘ്നേഷ് പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെ ഇരുവർക്കും സ്നേഹമറിയിച്ച് അനുരാഗ് കശ്യപും എത്തി.
View this post on InstagramAlways & forever #onlygoodvibes #wikkiclicks #shotoniphone #love #alwaysandforever
A post shared by Vignesh Shivan (@wikkiofficial) on
ഇടയ്ക്കിടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും ഇരുവരും ഔദ്യോഗികമായി ഒന്നും സംസാരിച്ചിട്ടില്ല. സീ അവാർഡ് സ്വീകരിക്കാനെത്തിയ നയൻതാര തന്റെ സോഷ്യൽ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറഞ്ഞു. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു.
”ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെ നയൻതാര വ്യക്തമാക്കി.
Read More: വിഘ്നേഷുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് നയൻതാര, വീഡിയോ
‘വിശ്വാസം’, ‘ബിഗിൽ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഫേവറേറ്റ് ഹീറോയിൻ അവാർഡും ഇന്ത്യൻ സിനിമയ്ക്ക് തന്നെ പ്രചോദനമായി നിലനിൽക്കുന്നതിന് ശ്രീദേവി അവാർഡും നയൻതാര ഏറ്റുവാങ്ങി. മെറൂൺ സാരിയിൽ അതിസുന്ദരിയായാണ് നയൻതാര പുരസ്കാരവേദിയിലെത്തിയത്.
‘നാനും റൗഡി താൻ’ എന്ന ചിത്രം വിഘ്നേഷ് ശിവന്റെ ജീവിതത്തിലെ ഒരു നിർണായകമായ ചിത്രമായിരുന്നു. കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രം, വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.