തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും. ഇരുവരുടെയും വിവാഹം ഈ വർഷം ഉണ്ടാകുമെന്നുളള തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. പക്ഷേ ഇരുവരും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയുന്നുമുണ്ട്.

വിഘ്നേഷ് ശിവനൊപ്പമുളള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങൾ നയൻതാര ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. സീ അവാർഡ് സ്വീകരിക്കാനെത്തിയ നയൻതാര തന്റെ സോഷ്യൽ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറഞ്ഞു. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു.

Read Also: നക്ഷത്രത്തിളക്കത്തോടെ നയൻതാര; ചിത്രങ്ങൾ

”ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് തനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെ നയൻതാര വ്യക്തമാക്കി.

‘വിശ്വാസം’, ‘ബിഗിൽ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഫേവറേറ്റ് ഹീറോയിൻ അവാർഡും ഇന്ത്യൻ സിനിമയ്ക്ക് തന്നെ പ്രചോദനമായി നിലനിൽക്കുന്നതിന് ശ്രീദേവി അവാർഡും നയൻതാര ഏറ്റുവാങ്ങി. മെറൂൺ സാരിയിൽ അതിസുന്ദരിയായാണ് നയൻതാര പുരസ്കാരവേദിയിലെത്തിയത്.

Nayanthara, നയൻതാര, ie malayalam, ഐഇ മലയാളം
Nayanthara, നയൻതാര, ie malayalam, ഐഇ മലയാളം
Nayanthara, നയൻതാര, ie malayalam, ഐഇ മലയാളം

‘നാനും റൗഡി താൻ’ എന്ന ചിത്രം വിഘ്നേഷ് ശിവന്റെ ജീവിതത്തിലെ ഒരു നിർണായകമായ ചിത്രമായിരുന്നു. കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രം, വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook