/indian-express-malayalam/media/media_files/uploads/2020/06/nayanthara-1.jpg)
ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട ജോഡികളാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരുടേയും പ്രണയവാർത്തകൾ അറിയാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്. അടുത്തിടെ രണ്ടുപേരും വിവാഹിതരാകുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ രസകരമായൊരു പ്രതികരണമാണ് വിഘ്നേഷ് ശിവൻ നടത്തുന്നത്.
Read More: ഒളിച്ചോടിപ്പോയി കല്യാണം കഴിക്കില്ല; എന്നെ വീട്ടുകാർ അങ്ങനെയല്ല വളർത്തിയത്
മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇരുവരുടേയും മുഖം കുട്ടികളുടേതാക്കി, പാട്ടിന് ഇരുന്നുകൊണ്ട് ഡാൻസ് ചെയ്യുകയാണ് വിഘ്നേഷും നയൻസും. കൊറോണ കാലത്ത് തങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കാണുമ്പോൾ ഇതാണ് തങ്ങളുടെ പ്രതികരണമെന്ന് വിഘ്നേഷ് പറയുന്നു.
View this post on InstagramA post shared by Vignesh Shivan (@wikkiofficial) on
തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും. ഇരുവരുടെയും വിവാഹത്തെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. പക്ഷേ ഇവർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
‘നാനും റൗഡി താൻ’ എന്ന ചിത്രം വിഘ്നേഷ് ശിവന്റെ ജീവിതത്തിലെ ഒരു നിർണായകമായ ചിത്രമായിരുന്നു. കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രം, വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു.
View this post on InstagramA post shared by Vignesh Shivan (@wikkiofficial) on
ഒരു പഴയ അഭിമുഖത്തിൽ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും ജോലിയെ കുറിച്ചും വിവാദങ്ങളേയും വിമർശനങ്ങളേയും കുറിച്ചുമെല്ലാം നയൻതാര പറഞ്ഞത് ഇങ്ങനെയായിരുന്നു.
“എന്റെ വീട്ടുകാർക്കു കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ വിവാഹം കഴിക്കൂ. എനിക്കൊരാളോട് സ്നേഹം തോന്നിയാൽ ഞാനെന്റെ അച്ഛനോടും അമ്മയോടും പറയും. അവർ സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാർ എന്നെ അങ്ങനെയല്ല വളർത്തിയിരിക്കുന്നത്. ”
മാധ്യമങ്ങൾ അനാവശ്യമായ വാർത്ത കൊടുക്കുമ്പോളാണ് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതെന്നും, ഇതുകൊണ്ടാണ് താൻ അഭിമുഖങ്ങൾ കൊടുക്കാത്തതെന്നും നയൻതാര പറയുന്നു.
“ഞാൻ അഭിമുഖം കൊടുക്കാതിരിക്കുമ്പോൾ മാധ്യമങ്ങൾ എന്നെ കുറിച്ച് അവർക്ക് തോന്നുന്നത് എഴുതും. അത് കണ്ട് ഞാൻ പ്രകോപിതയാകുമെന്നും പ്രതികരിക്കുമെന്നും കരുതിയിട്ടാകണം. പക്ഷെ എനിക്ക് സംസാരിക്കണം എന്ന് തോന്നുമ്പോഴല്ലാതെ ഞാൻ മിണ്ടില്ല. എന്നെ പ്രകോപിതയാക്കാനും കഴിയില്ല. ടാക്സിയിലൊക്കെ കയറുമ്പോൾ ഭർത്താവിനെ കുറിച്ച് പലരും ചോദിക്കും. വിവാഹിതയല്ലെന്നും പറയുമ്പോൾ, വാർത്തയിൽ കണ്ടല്ലോ എന്നാണ് മറുപടി. അപ്പോൾ ശരിയായ വാർത്തകൾ കൊടുത്ത് അവരുടെ വിശ്വസ്തത നിലനിർത്താൻ ശ്രമിക്കേണ്ടത് മാധ്യമങ്ങളാണ്, ഞാനല്ല.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.