scorecardresearch

ദേവീ വേഷത്തിൽ നയൻതാര; 'മൂക്കുത്തി അമ്മൻ' ലൊക്കേഷൻ ചിത്രങ്ങൾ

ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ നയൻതാര വെജിറ്റേറിയനായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു

ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ നയൻതാര വെജിറ്റേറിയനായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു

author-image
Entertainment Desk
New Update
ദേവീ വേഷത്തിൽ നയൻതാര; 'മൂക്കുത്തി അമ്മൻ' ലൊക്കേഷൻ ചിത്രങ്ങൾ

നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് 'മൂക്കുത്തി അമ്മൻ'. ചിത്രത്തിൽ ദേവി വേഷത്തിലാണ് നയൻതാര എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Advertisment

ആർ.ജെ.ബാലാജിയും എൻ.ജെ.ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ.ജെ.ബാലാജി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് ബാലാജി. ദേവീ വേഷത്തിലുളള നയൻതാരയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

nayanthara, ie malayalam

nayanthara, ie malayalam

nayanthara, ie malayalam

nayanthara, ie malayalam

ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ നയൻതാര വെജിറ്റേറിയനായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സിനിമയ്ക്കു വേണ്ടി നയൻതാര വെജിറ്റേറിയനാകുന്നത് ആദ്യമായിട്ടല്ല. 'രാമ രാജ്യം' എന്ന ചിത്രത്തിൽ സീതാ ദേവിയായി വേഷമിട്ടപ്പോഴും നയൻതാര മാംസാഹാരം ഉപേക്ഷിക്കുകയും പാർട്ടികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

Advertisment

Read Also: ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ; നയൻതാരയ്ക്കൊപ്പമുളള പഴയ വീഡിയോയുമായി വിഘ്നേഷ്

മൂക്കുത്തി അമ്മൻ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപായി തിരുചെന്തൂർ മുരുകൻ ക്ഷേത്രത്തിലും, കന്യാകുമാരി ക്ഷേത്രത്തിലും, ശുചീന്ദ്രം താണുമലയൻ ക്ഷേത്രത്തിലും നയൻതാരയും കാമുകൻ വിഘ്നേഷ് ശിവനും ദർശനം നടത്തിയിരുന്നു. കന്യാകുമാരിയിലാണ് മൂക്കുത്തി അമ്മൻ സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കോഷൻ.

Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: