/indian-express-malayalam/media/media_files/uploads/2023/04/Nayanthara.png)
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര. അതുകൊണ്ട് തന്നെ താരം പൊതുയിടങ്ങളിലും പരിപാടികളിലും മറ്റും പ്രത്യക്ഷപ്പെടുമ്പോഴുള്ള ചിത്രങ്ങൾ അതിവേഗമാണ് വൈറലാകാറുള്ളത്. ഒരു പുരസ്കാര രാവിൽ നയൻതാരം എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വെള്ള സാരി അണിഞ്ഞാണ് താരം ഷോയിൽ പങ്കെടുക്കാനെത്തിയത്.
ചെന്നൈയിൽ നടന്ന ബിഹൈൻഡ് വുഡ്സ് അവാർഡ്‌സിൽ പങ്കെടുക്കാൻ എത്തിയതാണെന്നാണ് വ്യക്തമാകുന്നത്. 'ജവാൻ' എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം താരം ബിഗ് സ്ക്രീനിലെത്തും.
അവാർഡ് നൈറ്റിൽ പങ്കെടുക്കാനെത്തിയ നയൻതാരയുടെ ചിത്രങ്ങൾ ഫാൻസ് പേജുകളിൽ നിറയുകയാണ്.
What a pleasure night …meeting the magnanimous Actress #Nayanthara💕💕💕
— Sakshi Agarwal (@ssakshiagarwal) April 1, 2023
.
Such an angel - No words to describe her beauty- IN & OUT… 😍
.
Thank you @behindwoods ❤️ pic.twitter.com/b5Eovz42eu
അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ജവാൻ.' 'നയൻതാര 75' എന്ന് താത്കാലികമായി പേര് നൽകിയിട്ടുള്ള തമിഴ് ചിത്രത്തിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. നിലേഷ് കൃഷ്ണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സത്യരാജ്, ജയ്, റെഡിൻ കിൻസ്‌ലി എന്നിവരും വേഷമിടുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us