/indian-express-malayalam/media/media_files/uploads/2022/09/nayanthara-1.jpg)
വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം ജൂൺ ഒൻപതിനാണ് വിഘ്നേഷ് ശിവനും നയൻതാരയും ഒന്നായത്. വിവാഹ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ, ജന്മദിനത്തിൽ നയൻതാര നൽകിയ സർപ്രൈസിനെക്കുറിച്ചുള്ള വിവരങ്ങളാണ് വിഘ്നേഷ് ഷെയർ ചെയ്തിരിക്കുന്നത്.
ദുബായിലെ ബൂർജ് ഖലീഫയിൽവച്ചായിരുന്നു വിഘ്നേഷ് ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തിൽ വിഘ്നേഷിന് സർപ്രൈസായി കുടുംബാംഗങ്ങളെയും നയൻതാര ദുബായിൽ എത്തിച്ചുവെന്നാണ് വിഘ്നേഷിന്റെ സോഷ്യൽ മീഡിയ കുറിപ്പിൽനിന്നും മനസിലാകുന്നത്. ''ബൂർജ് ഖലീഫയ്ക്കു താഴെ പ്രിയപ്പെട്ടവർക്കൊപ്പം ഒരു ജന്മദിനാഘോഷം. ഇതിൽപരം സ്പെഷ്യലായ മറ്റൊരു നിമിഷം കിട്ടില്ല. എന്റെ ഭാര്യ നൽകിയ അതിശയകരമായ സർപ്രൈസ്,'' ഇതായിരുന്നു വിഘ്നേഷിന്റെ വാക്കുകൾ.
2015 ൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽവച്ചാണ് വിഘ്നേഷും നയൻതാരയും സൗഹൃദത്തിലാവുന്നത്. അതിനുശേഷം ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ എത്തി തുടങ്ങി. പക്ഷേ, ഇരുവരും പ്രണയത്തിലാണെന്ന് കാര്യം പരസ്യമായി പറഞ്ഞില്ല. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ടിവി ഷോയിൽ സിനിമാ പ്രൊമോഷന് എത്തിയപ്പോഴാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയൻതാര അറിയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.