scorecardresearch

നവാസുദ്ദീൻ സിദ്ദിഖിയും കുടുംബവും ക്വാറന്റൈനിൽ

അധികാരികളിൽ നിന്ന് ട്രാവൽ പാസ് എടുത്ത് മേയ് 15 നാണ് നവാസുദ്ദീൻ സിദ്ദിഖി വീട്ടിലെത്തിയത്. മേയ് 25 വരെ ഗൃഹ നിരീക്ഷണത്തിൽ തുടരാൻ നടനോടും കുടുംബത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അധികാരികളിൽ നിന്ന് ട്രാവൽ പാസ് എടുത്ത് മേയ് 15 നാണ് നവാസുദ്ദീൻ സിദ്ദിഖി വീട്ടിലെത്തിയത്. മേയ് 25 വരെ ഗൃഹ നിരീക്ഷണത്തിൽ തുടരാൻ നടനോടും കുടുംബത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
WebDesk
New Update
Nawazuddin Siddiqui

ഈദ് ആഘോഷിക്കുന്നതിനായി നവാസുദ്ദീൻ സിദ്ദിഖി കുടുംബത്തോടൊപ്പം ഉത്തർപ്രദേശിലെ ബുദ്ധാനയിലെ തന്റെ ജന്മസ്ഥലത്തെത്തി. ബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങി മുംബൈയിൽ നിന്ന് യുപി ഗ്രാമത്തിലേക്ക് പോയ താരവും കുടുംബാംഗങ്ങളും കൊറോണ വൈറസ് പരിശോധന നടത്തി. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും അടുത്ത 14 ദിവസത്തേക്ക് അദ്ദേഹവും കുടുംബവും യുപിയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയണം.

Advertisment

മുംബൈയിൽ നിന്ന് ബുദ്ധാനയിലെത്തിയ ശേഷം മുസാഫർനഗർ ജില്ലാ ഭരണകൂടം നവാസുദ്ദീൻ സിദ്ദിഖിയേയും കുടുംബത്തേയും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയിൽ ഫലം നെഗറ്റീവ് ആകുകയായിരുന്നു.

Read More: മച്ചാനേ, ഡെഡിക്കേഷൻ ലെവൽ പൊളിയെന്ന് സോഷ്യൽ മീഡിയ; ശ്രദ്ധ നേടി പൃഥ്വിയുടെ ചിത്രങ്ങൾ

അധികാരികളിൽ നിന്ന് ട്രാവൽ പാസ് എടുത്ത് മേയ് 15 നാണ് നവാസുദ്ദീൻ സിദ്ദിഖി വീട്ടിലെത്തിയത്. മേയ് 25 വരെ ഗൃഹ നിരീക്ഷണത്തിൽ തുടരാൻ നടനോടും കുടുംബത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയിൽ നിന്ന് ബുദ്ധാനയിലേക്ക് തന്റെ സ്വന്തം വാഹനത്തിൽ നവാസുദ്ദീൻ സിദ്ദിഖിയോടൊപ്പം അമ്മയും സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ കുടുംബം 25 ഇടങ്ങളിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരായതായി അദ്ദേഹം മാധ്യമപ്രവർത്തകരെ അറിയിച്ചു.

Advertisment

പുഷ്പേന്ദ്ര നാഥ് മിശ്ര സംവിധാനം ചെയ്യുന്ന ഘൂംകേതുവാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ അടുത്ത ചിത്രം. അദ്ദേഹത്തെ കൂടാതെ അനുരാഗ് കശ്യപ്, രഘുബിർ യാദവ്, സ്വാനന്ദ് കിർകിർ, ഇല അരുൺ, രാഗിണി ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമിതാഭ് ബച്ചൻ, രൺവീർ സിങ്, സൊനാക്ഷി സിൻഹ തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ​ എത്തും.

Nawazuddin Siddiqui

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: