scorecardresearch

സ്വജനപക്ഷപാതമുണ്ടെന്ന വാദം അസംബന്ധം, ഇവിടെ മാഫിയയൊന്നുമില്ല: നസറുദ്ധീൻ ഷാ

സുശാന്തിന് നീതി ലഭ്യമാക്കാനെന്ന് പറഞ്ഞിറങ്ങിയവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ ആര് താൽപ്പര്യപ്പെടാനാണെന്നും നസറുദ്ദീൻ ഷാ

സുശാന്തിന് നീതി ലഭ്യമാക്കാനെന്ന് പറഞ്ഞിറങ്ങിയവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ ആര് താൽപ്പര്യപ്പെടാനാണെന്നും നസറുദ്ദീൻ ഷാ

author-image
Entertainment Desk
New Update
movie mafia, nepotism, nepotism bollywood, sushant singh rajput, kangana ranaut, sushant death case, naseeruddin shah, sushant death case latest updates, ie malayalam

മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ നിര്യാണത്തെത്തുടർന്നാണ് ബോളിവുഡിലെ സ്വജന പക്ഷപാതം എന്ന വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകളുയർന്നു വന്നത്. ബോളിവുഡിൽ നിരവധി മാഫിയകളുള്ളതായും വിമർശനമുയർന്നിരുന്നു. ബോളിവുഡിൽ മാഫിയകളുണ്ടെന്ന തരത്തിലുള്ള വാദങ്ങളിൽ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മുതിർന്ന നടൻ നസറുദ്ദീൻ ഷാ.

Advertisment

സിനിമാ രംഗത്ത് മാഫിയകളില്ലെന്ന് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഷാ പറഞ്ഞു. സുശാന്ത് മരിച്ചപ്പോൾ താൻ വളരെയധികം ദുഃഖിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read More: സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു: കൃതി സനോൺ

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ശബ്ദമുണ്ടാക്കുന്നവരിൽ പലരും അമർഷമുള്ള ആളുകളാണെന്നും ഷാ പറഞ്ഞു. “ ഈ വ്യവസായ രംഗത്തെക്കുറിച്ച് മനസ്സിലും ഹൃദയത്തിലും അല്പം അമർഷമുള്ള ഓരോ വ്യക്തിയും അത് മാധ്യമങ്ങൾക്ക് മുന്നിൽ പുറംതള്ളിക്കൊണ്ടിരിക്കുകയാണ്. ഇത് തികച്ചും വെറുപ്പുളവാക്കുന്നതാണ്.

Advertisment

സുശാന്തിന് നീതി ലഭ്യമാക്കുന്നതിനായി സ്വയം മുന്നിട്ടിറങ്ങാൻ തീരുമാനിക്കുന്ന പാതി വിദ്യാഭ്യാസമുള്ള ചില ചെറിയ താരങ്ങളുടെ അഭിപ്രായങ്ങളിൽ ആർക്കും താൽപ്പര്യമില്ല. നീതി നടപ്പാക്കേണ്ടതുണ്ടെങ്കിൽ, നിയമ പ്രക്രിയയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു, ഇത് നമ്മളുടെ കാര്യമല്ലെങ്കിൽ നമ്മൾ അതിലൊന്നും സ്വയം ശ്രദ്ധിക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു,” നസറുദ്ദീൻ ഷാ പറഞ്ഞു.

Read More: കലിപ്പ് തീരാതെ സൈബർ ലോകം; 53 ലക്ഷം ഡിസ്‌ലൈക്കുമായി സഡക് 2 ട്രെയിലർ

“ഈ പുറത്തുള്ളയാൾ-അകത്തുള്ളയാൾ വിഡ്ഢിത്തം എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഒരുപാട് അസംബന്ധങ്ങളാണ്, നമ്മൾ ഇത് അവസാനിപ്പിക്കണം. ഇതെല്ലാം അസംബന്ധങ്ങളാണ്,” അദ്ദേഹം പറഞ്ഞു.

“നുസ്രത്ത് ഫത്തേ അലി ഖാന്റെ പിൻഗാമികൾ ഗായകരാകാൻ പാടില്ലായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കാരണം, അദ്ദേഹം ഒരു താരമായിരുന്നു, ഞങ്ങൾ അത് കണ്ടു. സ്വജനപക്ഷപാതം വഴി നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തെത്തിക്കാനാവും, പക്ഷേ അതിനു ശേഷമുള്ള മുന്നോട്ട് പോക്ക് നിങ്ങളുടേതാണ്, അതിനുശേഷം മുന്നോട്ട് പോവാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഒരു ബന്ധങ്ങളും നിങ്ങളെ സഹായിക്കില്ല, അത് തലുമുറകളായി തെളിയിക്കപ്പെട്ടതാണ്,” അദ്ദേഹം പറഞ്ഞു.

ബോളിവുഡിൽ സിനിമാ മാഫിയ നിലനിൽക്കുന്നു എന്ന വാദത്തെ നിഷേധിച്ച ഷാ അതെല്ലാം “ചില ഭാവനാത്മക മനസ്സികൾ കൂട്ടിച്ചേർത്തുണ്ടാക്കിയ” സൃഷ്ടികളാണെന്ന് പറഞ്ഞു. “മാഫിയ ഇല്ല. എന്റെ ജോലിയിൽ എനിക്ക് ഒരു തടസ്സവും അനുഭവപ്പെട്ടിട്ടില്ല. എന്റെ തൊഴിലിൽ കഴിഞ്ഞ 40-45 വർഷമായി ഞാൻ വളരെ മന്ദഗതിയിലാണ്, പക്ഷേ ഞാൻ അർഹമായ സ്ഥലത്തേക്ക് പോകുന്നത് തടയുന്ന ചില തടസ്സങ്ങളുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, ”അദ്ദേഹം പറഞ്ഞു.

Read More: Naseeruddin Shah: There is no movie mafia

Sushant Singh Rajput Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: