/indian-express-malayalam/media/media_files/uploads/2021/11/55.jpg)
മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ ചിത്രീകരണം വെള്ളാങ്കണ്ണിയിൽ ആരംഭിച്ചു. ലിജോ പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ് ഹരീഷാണ്.
മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
തമിഴ്നാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പഴനിയാണ്. ഒറ്റ ഷെഡ്യൂളിൽ നാല്പത് ദിവസം കൊണ്ട് ചിത്രം പൂർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പേരൻപ്, പുഴു, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ് ക്യാമറ.
എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലും മമ്മൂട്ടിയും ലിജോയും ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ചുരുളിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിനയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷ് തിരക്കഥ എഴുതിയ ചിത്രം ഓടിടി റീലിസായി എത്തുമെന്നാണ് കരുതുന്നത്.
പുഴു, ഭീഷ്മ പര്‍വ്വം, സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രം,' കെട്ട്യോളാണെന്റെ മാലാഖ ഒരുക്കിയ നിസാം ബഷീറിന്റെ പുതിയ ചിത്രം, ‘മാമാങ്ക’ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം തുടങ്ങിയവയാണ് മമ്മൂട്ടി ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
Also Read: രണ്ടര കോടിയുടെ ബെൻസിൽ ദുൽഖറിന്റെ മാസ്സ് എൻട്രി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.