scorecardresearch

രണ്ടര കോടിയുടെ ബെൻസിൽ ദുൽഖറിന്റെ മാസ്സ് എൻട്രി; വീഡിയോ

ഇന്നലെ കൊച്ചിയിലെ ഹോട്ടലിൽ വെച്ചു നടന്ന ‘കുറുപ്പ്’ സിനിമയുടെ പ്രൊമോഷൻ ചടങ്ങിലാണ് ദുൽഖർ തന്റെ പുതിയ വാഹനത്തിൽ എത്തിയത്

dulquer salmaan, Mammootty, car collection, dulquer cars, dulquer mass entry, kurup movie, dulquer salmaan, dulquer, കുറുപ്പ് റിലീസ്, kurup, salmaan kurup, kurup release date, dulquer salmaan movies

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളു, മമ്മൂട്ടി. അതുപോലെ യുവതാരങ്ങളിൽ ആരാണെന്ന് ചോദിച്ചാൽ ദുൽഖർ ആണെന്നും പറയാം. ദുൽഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനമാണ് മെഴ്‌സിഡസ് ബെൻസ് ജി63 എഎംജി. ഏകദേശം രണ്ടര കോടി അടിസ്ഥാന വില വരുന്ന എസ് യൂ വി വാഹനത്തിലുള്ള ദുൽഖറിന്റെ എൻട്രിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഇന്നലെ കൊച്ചിയിലെ ഹോട്ടലിൽ വെച്ചു നടന്ന ‘കുറുപ്പ്’ സിനിമയുടെ പ്രൊമോഷൻ ചടങ്ങിലാണ് ദുൽഖർ തന്റെ പുതിയ വാഹനത്തിൽ എത്തിയത്. ഫാൻസ്‌ ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും വൈറലായ വീഡിയോ സിനിമാ ആരാധകരായ വാഹനപ്രേമിളെല്ലാം ഏറ്റെടുത്ത് കഴിഞ്ഞു.

ഒലിവു ഗ്രീൻ നിറത്തിൽ 22 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും യോട്ട് ബ്ലൂ ബ്ലാക്ക് സീറ്റുകളുമായി കസ്റ്റമൈസ് ചെയ്ത മനോഹരമാക്കിയിരിക്കുന്ന വാഹനമാണിത് അതുകൊണ്ട് തന്നെ വാഹനപ്രേമികളുടെ ശ്രദ്ധവേഗത്തിൽ പിടിച്ചെടുക്കുകയും ചെയ്യും.

ഇതിനു പുറമെ വാഹനങ്ങളുടെ വലിയ ശേഖരം തന്നെ ദുൽഖറിനുണ്ട്. നീല നിറത്തിലുള്ള പോർഷെ പാനമേറ, പച്ച നിറത്തിലുള്ള മിനി കൂപ്പർ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്ള്യു എം3 എന്നീ കാറുകളും. ഡാറ്റ്‌സൺ 1200, ബിഎംഡബ്ള്യു 740 ഐഎൽ, ഡബ്ള്യു123 മെഴ്‌സിഡസ് ബെൻസ് ടിഎംഇ, പഴയകാല മിനി 1275 ജിടി കൂപ്പർ, ജെ80 ടൊയോട്ട ലാൻഡ് ക്രൂയ്സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ എന്നിങ്ങനെ ക്ലാസിക് കാറുകളുടെ ശേഖരവും താരത്തിനുണ്ട്.

ബിഎംഡബ്യു മോട്ടോറാഡിന്റെ ആർ 1200 ജിഎസ് അഡ്വെഞ്ചർ, കെ1300 ആർ, ട്രയംഫിന്റെ ടൈഗർ എക്സ്ആർഎക്സ് അഡ്വഞ്ചർ, ട്രയംഫ് ബോൺവിൽ സ്റ്റീവ് മക്ക്വീൻ എഡിഷൻ തുടങ്ങിയ ബൈക്കുകളും ദുൽഖറിന്റെ ഗ്യാരേജിലുണ്ട്.

Also Read: ട്രോളൊക്കെ കറക്റ്റായിരുന്നു; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ; തുറന്നു പറഞ്ഞ് ദുൽഖർ

നവംബർ 12നാണ് ‘കുറുപ്പ്’ തിയേറ്ററുകളിൽ എത്തുന്നത്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ സുകുമാരകുറുപ്പായി വേഷമിടുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. അതിൽ 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചതാണ്.

ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘കമ്മാരസംഭവ’ത്തിലൂടെ ദേശീയ അവാർഡ് നേടിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaan mass entry in his benz g63 amg for kurup promotion video