scorecardresearch

പർദ ഇടാനുളള ഐഡിയ പറഞ്ഞുതന്നത് കാവ്യ മാധവനെന്ന് നമിത പ്രമോദ്

മോഹൻലാലിനെ താഴെ തളളിയിട്ടത് താനല്ലെന്നും നമിത പ്രമോദ് അഭിമുഖത്തിൽ വ്യക്തമാക്കി

മോഹൻലാലിനെ താഴെ തളളിയിട്ടത് താനല്ലെന്നും നമിത പ്രമോദ് അഭിമുഖത്തിൽ വ്യക്തമാക്കി

author-image
Entertainment Desk
New Update
namitha pramod, ie malayalam

ആളുകൾ തിരിച്ചറിയാതിരിക്കാൻ ഇടയ്ക്ക് പർദയിട്ട് പുറത്തുപോകാറുണ്ടെന്ന് നമിത പ്രമോദ്. ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ,,ഇടയ്ക്ക് ലുലു മാളിൽ പർദ ഇട്ട് പോകാറുണ്ട്. മെട്രോയിലൊക്കെ കയറി ലുലു മാളിൽ കറങ്ങി നടക്കാറുണ്ട്. ഒരിക്കൽ അമ്മയ്ക്കൊപ്പം പോയപ്പോൾ പർദയിട്ടിരിക്കുന്നത് ഞാനാണെന്ന് ഒരാൾ കണ്ടുപിടിച്ചു. അമ്മേയെന്ന് ഞാൻ വിളിച്ചപ്പോഴാണ് എന്റെ ശബ്ദം തിരിച്ചറിഞ്ഞയാൾ നമിത അല്ലേയെന്ന് ചോദിച്ചത്. ഞാൻ അല്ലായെന്നു പറഞ്ഞ് അവിടെനിന്നും രക്ഷപ്പെട്ടു,'' നമിത പറഞ്ഞു. പർദയിട്ട് പുറത്തു പോകാനുളള ഐഡിയ പറഞ്ഞു തന്നത് കാവ്യ മാധവനാണെന്നും നമിത അഭിമുഖത്തിൽ വെളിപ്പെടുത്തി

Advertisment

ദിലീപിന്റെ മകൾ മീനാക്ഷിയുമായുളള തന്റെ സൗഹൃദത്തെക്കുറിച്ചും നമിത സംസാരിച്ചു. എന്റെ അടുത്ത കൂട്ടുകാരികളിലൊരാണ് മീനാക്ഷി. നാദിര്‍ഷയുടെ മക്കളും താനും മീനാക്ഷിയുമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടെന്നും താരം പറഞ്ഞു.

View this post on Instagram

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

വിജയ് ദേവരകൊണ്ടയുടെ കടുത്ത ആരാധികയാണ് താനെന്നും നമിത അഭിമുഖത്തിൽ വ്യക്തമാക്കി. അനുഷ്ക ഷെട്ടിയെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ നമിത, താനൊരു ആണായിരുന്നുവെങ്കിൽ അനുഷ്കയെ പ്രൊപ്പോസ് ചെയ്യുമായിരുന്നുവെന്നും വ്യക്തമാക്കി.

Advertisment

Read Also: നമിതയുടെ ബെസ്റ്റ് ഫ്രണ്ട്‌സ് മീനാക്ഷിയും നാദിര്‍ഷയുടെ മകളും; ചിത്രം പങ്കുവച്ച് താരം

വിവാഹശേഷം അഭിനയിക്കില്ലെന്നും നമിത തുറന്നുപറഞ്ഞു. ''ഒരു സിനിമ ചെയ്യുമ്പോൾ ചിലപ്പോൾ രണ്ടു മാസമൊക്കെ മാറിനിൽക്കേണ്ടി വരും. കുഞ്ഞുങ്ങളുണ്ടായാൽ അത്രയും നാൾ അവരെ വിട്ട് മാറി നിൽക്കാൻ കഴിയില്ല. എന്റെ അമ്മ ഞങ്ങളെ പൊന്നുപോലെയാണ് നോക്കിയത്. എന്റെ അമ്മയെപ്പോലെ ഒരമ്മയാവാനാണ് എന്റെ ആഗ്രഹം. എന്റെ തീരുമാനം പറഞ്ഞപ്പോൾ മലയാള സിനിമയിലെ ഒരുപാട് നടന്മാർ അഭിനന്ദിച്ചു.''

View this post on Instagram

Throwback to my personal favourite

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

അമ്മ മഴവില്ല് ഷോയ്ക്കിടയിൽ മോഹൻലാൽ താഴെ വീണത് താൻ തളളിയിട്ടതാണെന്ന തരത്തിൽ പ്രചരിച്ചതിന്റെ സത്യാവസ്ഥ എന്തെന്നും നമിത വെളിപ്പെടുത്തി. ''ഡാന്‍സിനിടയില്‍ ഞാന്‍ അദ്ദേഹത്തെ ചെറുതായി തള്ളുന്ന രംഗമുണ്ടായിരുന്നു. എന്നാല്‍ അതിന് മുന്‍പേ അദ്ദേഹം വീഴുകയായിരുന്നു. ഞാൻ കാരണമാണോ മോഹൻലാൽ വീണതെന്ന സംശയമുണ്ടായിരുന്നു. എന്നാൽ ഡാൻസ് വീണ്ടും കണ്ടപ്പോഴാണ് സംഭവിച്ചത് എന്താണെന്ന് മനസിലായത്. ഹണി റോസ് വീണതിനുപിന്നാലെയാണ് മോഹൻലാൽ വീണത്.''

നാലഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹമുണ്ടാവുമെന്നും നമിത അഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരാള്‍ വന്നാല്‍ മാത്രമേ വിവാഹമുണ്ടാവൂ. സത്യസന്ധനാരിയിക്കണം, കളളത്തരം പാടില്ല. വല്ലപ്പോഴും പുകവലിക്കുന്നതും മദ്യപിക്കുന്നതും കുഴപ്പമില്ല. പക്ഷേ ഒന്നും അധികം ആകാൻ പാടില്ലെന്നും നടി പറഞ്ഞു.

Namitha Pramod

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: