scorecardresearch

മലയാളത്തിലെ ആദ്യ പുരസ്‌കാരം ഏറെ ആരാധിക്കുന്നവര്‍ക്കൊപ്പം: തൃഷ

ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര ദാനം നടന്നത്

ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര ദാനം നടന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nafa 2018 Trisha, Parvathy, Manju Warrier, Tovino, Dulquer

Nafa 2018 Trisha, Parvathy, Manju Warrier, Tovino, Dulquer

'ഹേയ് ജൂഡ്' എന്ന തന്റെ ആദ്യ മലയാള ചിത്രത്തിന് രണ്ടു പുരസ്കാരങ്ങള്‍ നേടിയ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ താരം തൃഷ. ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത 'ഹേയ് ജൂഡി'ല്‍ നിവിന്‍ പോളിയ്ക്കൊപ്പമാണ് തൃഷ വേഷമിട്ടത്. നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് എന്ന നാഫാ അവാര്‍ഡ്‌സിലാണ് 'ഹേയ് ജൂഡി'ലെ അഭിനയത്തിന് തൃഷ രണ്ടു പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായത്.

Advertisment

താന്‍ ഏറ്റവും ആരാധിക്കുന്നവരുടെ സാന്നിദ്ധ്യത്തില്‍ പുരസ്കാരം സ്വീകരിക്കാനായതില്‍ ഏറെ സന്തോഷിക്കുന്നു എന്ന് തൃഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മലയാളത്തിലെ താരങ്ങളായ മഞ്ജു വാര്യര്‍, പാര്‍വ്വതി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്‌, ഗായകന്‍ വിജയ്‌ യേശുദാസ്, നടി മാന്യ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഗ്രൂപ്പ്‌ ഫോട്ടോയും തൃഷ പങ്കുവച്ചു.

ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് പുരസ്കാര ദാനം നടന്നത്. ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്‌, പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, ശാന്തികൃഷ്‌ണ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ക്കും പുരസ്കാരങ്ങളുണ്ട്.

Advertisment

'ഹേയ് ജൂഡ്' എന്ന ചിത്രത്തിലെ ക്രിസ്റ്റല്‍ എന്ന കഥാപാത്രമാകാന്‍ ശ്യാമപ്രസാദിന് വേണ്ടിയിരുന്നത് കേരളത്തിനു പുറത്തു വളര്‍ന്ന ഒരു മലയാളി പെണ്‍കുട്ടിയെയായിരുന്നു. തുടക്കം മുതലേ തൃഷയുടെ മുഖമായിരുന്നു സംവിധായകന്‍റെ മനസ്സില്‍. അങ്ങനെ പാലക്കാട് വേരുകളുള്ള ഈ തെന്നിന്ത്യന്‍ നടി തന്റെ 15 വര്‍ഷത്തെ സിനിമാ ജീവിതം പൂര്‍ത്തിയാക്കുമ്പോള്‍ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.

ഭംഗിയുള്ള ഒരു ഭ്രാന്തിയാണ് ക്രിസ്റ്റല്‍ എന്നും അത്തരമൊരു കഥാപാത്രം ഇതുവരെ ഞാന്‍ അവതരിപ്പിച്ചിട്ടില്ല എന്നും തൃഷ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Read More: 'ഹേയ് ജൂഡി'നെക്കുറിച്ച് തൃഷ

ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'വിണ്ണെതാണ്ടി വരുവായാ' എന്ന ചിത്രത്തില്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ സംസാരിക്കുന്ന ഒരു കഥാപാത്രം തൃഷ ചെയ്യുന്നത് ഇത് ആദ്യമായാണ്‌. അത് അത്ര എളുപ്പമായിരുന്നില്ല താനും.

"മലയാളം സംസാരിക്കാന്‍ വളരെ പ്രയാസപ്പെട്ടു. തമിഴും തെലുങ്കും അറിഞ്ഞാല്‍ മലയാളം എളുപ്പം പഠിക്കാം എന്ന് പലരും പറഞ്ഞു. അതില്‍ കാര്യമൊന്നുമില്ല. സിനിമയില്‍ ലൈവ് സൗണ്ട് ആയിരുന്നുവെങ്കിലും എന്‍റെ ഭാഗങ്ങള്‍ റീ ഡബ്ബ് ചെയ്യേണ്ടി വന്നു. മലയാളം കടുകട്ടിയാണ്", മറ്റൊരു അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി.

Read More: മലയാളം കടുകട്ടി: തൃഷ

Trisha Krishnan Dulquer Salmaan Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: