scorecardresearch

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് നദിയ മൊയ്തു

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് നദിയ

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് നദിയ

author-image
Entertainment Desk
New Update
Nadiya moidu, Nadiya moidu birthday, beeshmaparvam, Nadiya moidu family, nadia moidu family photos,

നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നദിയ മൊയ്‌തു. വർഷമിത്ര കടന്ന് പോയെങ്കിലും മലയാളിക്ക് നദിയ ഇന്നും ആ ചിത്രത്തിലെ കഥാപാത്രമായ ഗേളിയാണ്. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിലെയും പിൽക്കാലത്ത് തെന്നിന്ത്യയിലെയും അറിയപ്പെടുന്ന നടിയായി മാറിയ നദിയ മൊയ്തുവിന്റെ പിറന്നാളാണ് ഇന്ന്.

Advertisment

ഇപ്പോഴിതാ, കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് നദിയ. കുടുംബത്തോടൊപ്പമുള്ള ചിത്രവും നദിയ പങ്കു വെച്ചിട്ടുണ്ട്.

"കോവിഡ് രീതിയിൽ മെഴുകുതിരിയില്ലാതെ കേക്ക് മുറിച്ചു കഴിഞ്ഞ രാത്രി എന്റെ ബർത്ത്ഡേ ആഘോഷം തുടങ്ങി (കാരണം മെഴുകുതിരി ഊതാൻ ആർക്കും അനുവാദമില്ലായിരുന്നു), അതിലും പ്രധാനമായി എന്റെ പ്രിയപ്പെട്ടവരോടൊപ്പം ഇത് ആഘോഷിക്കാൻ കഴിഞ്ഞു" നദിയ കുറിച്ചു.

Advertisment

Also Read: അപ്പൂപ്പന്റെ ഒക്കത്തിരിക്കുന്ന സുന്ദരിക്കുട്ടിയെ മനസ്സിലായോ?

മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നദിയയുടെ കുടുംബം അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഏറെ നാള്‍ ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന നദിയ ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.

ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ നദിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു. മമ്മൂട്ടി നായകനാകുന്ന അമൽ നീരദ് ചിത്രം 'ഭീഷ്മപർവത്തിലാണ്' നാദിയ ഒടുവിൽ അഭിനയിച്ചിരിക്കുന്നത്.

Nadiya Moidu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: