അപ്പൂപ്പന്റെ ഒക്കത്തിരിക്കുന്ന സുന്ദരിക്കുട്ടിയെ മനസ്സിലായോ?

ഏകദേശം നാല് വർഷക്കാലം മാത്രം സിനിമയിൽ സജീവമായിരുന്ന താരത്തിന് ഇപ്പോഴും നിരവധി ആരാധകരാണ് ഉള്ളത്

Samyuktha Varma, സംയുക്ത വർമ, Samyuktha Varma Biju Menon photos, ബിജു മേനോൻ,Samyuktha chiildhood

സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും അവർ ചെയ്തു വെച്ച പഴയ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന ചില താരങ്ങളുണ്ട്. അങ്ങനെ ഒരാളാണ് സംയുക്ത വർമ്മ.

ഏകദേശം നാല് വർഷക്കാലം മാത്രം സിനിമയിൽ സജീവമായിരുന്ന സംയുക്തയ്ക്ക് ഇപ്പോഴും ഏറെ ആരാധകരുണ്ട്. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സംയുക്ത പങ്കുവെക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സംയുക്തയുടെ കുട്ടിക്കാല ചിത്രമാണ് ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്.

സംയുക്ത തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അപ്പൂപ്പനും അമ്മുമ്മക്കും അമ്മയ്ക്കും ചെറിയമ്മയ്ക്കും ഒപ്പമുള്ള ചിത്രം എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഊർമിള ഉണ്ണിയാണ് സംയുക്തയുടെ ചെറിയമ്മ.

Also Read: മോഹൻലാലിന്റെ മകളായി അഭിനയിച്ച ഈ കൊച്ചുമിടുക്കിയെ മനസ്സിലായോ?

സത്യൻ അന്തിക്കാട് ചിത്രം ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ (1999) ആയിരുന്നു സംയുക്തയുടെ ആദ്യചിത്രം. പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച സംയുക്തയുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), മഴ/മധുരനൊമ്പരക്കാറ്റ്/ സ്വയംവരപ്പന്തൽ (2000) എന്നിവയിലൂടെ രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആയിരുന്നു സംയുക്ത ഒടുവിൽ അഭിനയിച്ച ചിത്രം.

‘മേഘമല്‍ഹാര്‍ എന്ന സിനിമയ്ക്ക് ശേഷം വിവാഹ ജീവിതത്തിലേക്ക് കടക്കാമെന്ന തീരുമാനത്തിലെത്തിയ ബിജു മേനോനും സംയുക്ത വര്‍മ്മയും 2002ൽ വിവാഹിതരായി. ഇരുവര്‍ക്കും ദഷ് ധർമിക് എന്നൊരു മകനുണ്ട്. വിവാഹശേഷമാണ് സംയുക്ത അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress shares childhood pic with family throwback photo

Next Story
എന്റെ രണ്ടാമത്തെ കുഞ്ഞ്; ‘കുറുപ്പി’നെക്കുറിച്ച് വാചാലനായി ദുൽഖർkurup movie, dulquer salmaan, dulquer, കുറുപ്പ് റിലീസ്, kurup, salmaan kurup, kurup release date,
The moderation of comments is automated and not cleared manually by malayalam.indianexpress.com